Health

നിരവധി ആളുകളെ അലട്ടുന്ന പ്രശ്‌നമാണ് മൈഗ്രേന്‍.

നിരവധി ആളുകളെ അലട്ടുന്ന പ്രശ്‌നമാണ് മൈഗ്രേന്‍. ആ രോഗം മൂലം അനുഭവിക്കേണ്ടി വരുന്ന പ്രയാസം ചെറുതൊന്നുമല്ല.

ക്ലാസിക്കല്‍ മൈഗ്രേന്‍ ശിരസിന്റെ ഒരു വശത്തു മാത്രമായിട്ടാണു വരിക. അതുകൊണ്ടാണിതിനെ ചെന്നിക്കുത്തെന്നു നാടന്‍ ഭാഷയില്‍ പറയുന്നത്. തലവേദനയോടൊപ്പം ഓക്കാനവും ഛര്‍ദ്ദിയും വരാം, ചിലരില്‍ ഛര്‍ദ്ദിച്ചാല്‍ തലവേദന കുറയും.

തലവേദന ഒരു വശത്തുനിന്നു മറുവശത്തേക്കു മാറുകയോ രണ്ടു വശത്തും ഒരുമിച്ച് വരികയോ ചെയ്യാം. രണ്ടു വശത്തും വരുന്ന തലവേദനയില്‍ ഓറ സാധാരണ കാണാറില്ല. അതിനാല്‍ അതിനെ കോമണ്‍ മൈഗ്രേന്‍ എന്നു പറയുന്നു.

ശരീരത്തിന്റെ ഒരു വശം താത്കാലികമായി തളരുന്ന ഹെമിപ്‌ളീജിക് മൈഗ്രേന്‍, സംസാര വൈഷമ്യമുണ്ടാക്കുന്ന ബാസില്ലാര്‍ മൈഗ്രേന്‍, റെറ്റിനല്‍ മൈഗ്രേന്‍, കുട്ടികളിലുണ്ടാകുന്ന മൈഗ്രേന്‍ എന്നിങ്ങനെ പലവിധത്തിലുണ്ട് മൈഗ്രൈന്‍.

വെയില്‍കൊള്ളുക, അധികമായ ശബ്ദവും വെളിച്ചവും, അമിത ഗന്ധം, മാനസിക സമ്മര്‍ദ്ദം, പട്ടിണി കിടക്കുക, ശാരീരിക ക്ഷീണം, ദേഷ്യപ്പെടേണ്ടി വരുക, വാഹനയാത്ര, ഉറക്കമൊഴിക്കേണ്ടി വരുക, ആര്‍ത്തവകാലം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇവ കൂടാതെ ഭക്ഷണത്തിലെ എം.എസ്.ജി യും, ഓറഞ്ച് പോലുള്ള ചില പഴങ്ങളും രോഗത്തെ കുത്തിപ്പൊക്കാം.

തലവേദന സമയത്ത് ശബ്ദവും ഗന്ധവും വെളിച്ചവും അസഹനീയമായി തോന്നും. അതുകൊണ്ട് ഇതൊന്നുമില്ലാത്ത മുറിയില്‍ നെറ്റിയില്‍ നനഞ്ഞ തുണി വരിഞ്ഞുകെട്ടി ഒന്നുറങ്ങി എഴുന്നേറ്റാല്‍ തലവേദന ശമിക്കുമെന്നാണു ഭൂരിഭാഗം രോഗികളും പറയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിനു പൂര്‍ണമായി ശമനം നല്കാന്‍ വിഷമമുള്ള ഈ രോഗത്തെ ഹോമിയോപ്പതി ചികില്‍സയിലൂടെ മൂന്നു മാസം കൊണ്ടു പൂര്‍ണ്ണമായി ശമിപ്പിക്കാന്‍ സാധിക്കും.

STORY HIGHLIGHTS:Migraine is a problem that affects many people.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker