Sports

2026 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍

ന്യൂ ജേഴ്‌സി: 2026 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ നടക്കുമെന്ന് ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ. ന്യൂ ജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയമാണ് ഫൈനലിന് വേദിയാവുകയെന്ന് ഫിഫ വ്യക്തമാക്കി. ജൂലൈ 19-നാണ് ഫൈനല്‍. 48 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന് യുഎസ്എ, കാനഡ, മെക്‌സിക്കോ രാജ്യങ്ങളാണ് ആതിഥ്യം വഹിക്കുന്നത്.

ലോകകപ്പിലെ ആദ്യ മത്സരം ജൂണ്‍ 11-ന് മെക്‌സിക്കോയിലെ എസ്റ്റാഡിയോ അസ്‌റ്റെക്ക സ്‌റ്റേഡിയത്തില്‍ നടക്കും. മെക്‌സിക്കോ സിറ്റിയിലെ ഈ സ്‌റ്റേഡിയത്തിന് 83,000 പേരെ ഉള്‍ക്കൊള്ളിക്കാനാകും. 1966-ലാണ് സ്‌റ്റേഡിയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

STORY HIGHLIGHTS:2026 Football World Cup Final in New Jersey, USA

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker