Tech

ഇനി വാട്സ്‌ആപ്പ് വഴി വലിയ ഫയലുകളും എച്ച്‌.ഡിയായി തന്നെ കൈമാറാം

ഇനി വാട്സ്‌ആപ്പ് വഴി വലിയ ഫയലുകളും എച്ച്‌.ഡിയായി തന്നെ കൈമാറാം,ഉപയോക്താക്കള്‍ക്ക് വളരെ ഉപയോഗപ്രദമായ നിരവധി സവിശേഷതകള്‍ ഉണ്ട്. ‌ വാട്സ് ആപ്പില്‍ വരാനിരിക്കുന്ന നിങ്ങള്‍ക്ക് ഗുണകരമായ ഫീച്ചറുകള്‍ ഇതാ.

വാട്സ് ആപ് ഇപ്പോള്‍ മറ്റൊരു പുതിയ സുരക്ഷാ ഫീച്ചറിൻ്റെ പണിപ്പുരയിലാണ്. ഈ പുതിയ ഫീച്ചർ വന്നതിന് ശേഷം, വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഡെസ്‌ക്‌ടോപ്പ് പതിപ്പിലും ചാറ്റുകള്‍ ലോക്ക് ചെയ്യാൻ കഴിയും.

മൊബൈല്‍ ആപ്പ് പതിപ്പില്‍ ചാറ്റ് ലോക്ക് ഫീച്ചർ ഇതിനകം ലഭ്യമാണ്. പുതിയ ഫയല്‍ ഷെയറിംഗ് സംവിധാനവും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ് ആപ്. ഈ ഫീച്ചർ അവതരിപ്പിച്ചതിന് ശേഷം, ഷെയർഇറ്റ്, ആൻഡ്രോയിഡ് നിയർബൈ എന്നിവയിലൂടെ പങ്കിടുന്നതുപോലെ തന്നെ വലിയ ഫയലുകളും എച്ച്‌ഡി ഫോട്ടോകളും വീഡിയോകളും വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് പരസ്പരം പങ്കിടാൻ കഴിയും.

വാട്സ് ആപ്പിന്റെ വരാനിരിക്കുന്ന ഫീച്ചറുകളില്‍ ഏറെ ഗുണംചെയ്യുന്ന ഒന്നാണ് ഇത്. ഇന്ന് വലിയ ഫയലുകള്‍ ഷെയർ ചെയ്യാൻ നമ്മള്‍ മറ്റ് പ്ലാറ്റ്ഫോമുകളെ ഉപയോഗിക്കാറുണ്ട്. ഇവൻ്റുകള്‍ പിൻ ചെയ്യാനുള്ള ഫീച്ചറും വൈകാതെ വാട്ട്‌സ്‌ആപ്പ് കമ്മ്യൂണിറ്റിയില്‍ ലഭ്യമാകും.

ഈ ഫീച്ചർ അവതരിപ്പിച്ച ശേഷം, കമ്മ്യൂണിറ്റി ഗ്രൂപ്പില്‍, വരാനിരിക്കുന്ന ഏത് ഇവൻ്റും പിൻ ചെയ്യാൻ നിങ്ങള്‍ക്ക് കഴിയും. പുതിയ ഫീച്ചറില്‍ ഏതെങ്കിലും പ്രത്യേക അവസരത്തിനോ പരിപാടിക്കോ റിമൈൻഡറുകള്‍ സജ്ജീകരിക്കാനും കഴിയും. നിലവില്‍ ആൻഡ്രോയിഡിൻ്റെ ബീറ്റ പതിപ്പ് 2.24.3.20 ല്‍ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്.

ഇനിയും ഗുണകരമായ പല അപ്ഡേറ്റുകളും വാട്സ് ആപ്പില്‍ വരും. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പേർ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോമാണ് ഇത്.

STORY HIGHLIGHTS:Now you can transfer large files in HD via WhatsApp

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker