GulfHealthU A E

ഗോള്‍ഡൻ ഹാര്‍ട്ട് ഉദ്യമത്തിലൂടെ കുട്ടികള്‍ക്കുള്ള ആദ്യ പത്ത് ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി

അബുദാബി : ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ടിന് ആദരവർപ്പിക്കാൻ കുട്ടികള്‍ക്കായി ജനുവരിയില്‍ പ്രഖ്യാപിച്ച അൻപത് ഹൃദയശസ്ത്രക്രിയകളില്‍ ആദ്യ പത്തെണ്ണം പൂർത്തിയായി.

സംഘർഷമേഖലകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് അടിയന്തര ജീവരക്ഷാ സഹായം ലഭ്യമാക്കാനുള്ള ശസ്ത്രക്രിയകളാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കിയത്. ലിബിയ, ടുണീഷ്യ എന്നിവിടങ്ങളിലെ സംഘർഷ മേഖലകളില്‍ ചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിടുന്ന കുട്ടികള്‍ക്കൊപ്പം ഈജിപ്റ്റിലെ കുരുന്നുകളും ആദ്യമാസം സങ്കീർണ വൈദ്യസഹായം ലഭിച്ചവരില്‍ ഉള്‍പ്പെടും. ജന്മനാലുള്ള ഹൃദയരോഗങ്ങള്‍ നേരിടുന്ന കുട്ടികളുടെ തുടർ ജീവിതത്തെ മാറ്റിമറിക്കുന്ന ശസ്ത്രക്രിയകളാണ് ഉദ്യമത്തിൻ്റെ ഭാഗമായി പൂർത്തിയാക്കിയത്.

ഹൃദയത്തിന്റെഭാഷയില്‍നന്ദി

സാമ്ബത്തിക വെല്ലുവിളികള്‍ കാരണം മുടങ്ങിയ കുഞ്ഞിന്റെ ഹൃദയ ചികിത്സ ഗോള്‍ഡൻ ഹാർട്ട് ഉദ്യമത്തിലൂടെ പൂർത്തിയാക്കാനായതിന്റെ ആശ്വാസത്തിലാണ്‌ ഈജിപ്തില്‍ നിന്നുള്ള അഞ്ചുവയസ്സുകാരി മറിയത്തിന്റെ മാതാപിതാക്കളായ മാഡ്‌ലിനും മേധത്തും. സാധാരണ ചികിത്സയിലൂടെ പരിഹരിക്കാൻ ആകാത്ത സങ്കീർണ്ണതകള്‍ക്ക് പരിഹാരം ശസ്ത്രക്രിയമാത്രമായിരുന്നു. കയ്റോയിലെ നൈല്‍ ബദ്രാവി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. സാമ്ബത്തിക പരാധീനതകള്‍ കാരണം വൈകിയ ശസ്ത്രക്രിയ കുട്ടിയുടെ ഭാവിക്ക് തന്നെ കരിനിഴല്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയാനന്തരം കുട്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയാണുണ്ടായത്. മകള്‍ക്ക് ലഭിച്ച പരിചരണത്തില്‍ രക്ഷിതാക്കള്‍ ഗോള്‍ഡൻ ഹാർട്ട് ഇനിഷ്യേറ്റീവിന് നന്ദി പറഞ്ഞു.

ഒരുമാസത്തിനകംആശ്വാസമായത്10കുട്ടികള്‍ക്ക്

ജനുവരി ആദ്യം പ്രഖ്യാപിച്ച ഉദ്യമത്തിലൂടെ ഇതിനകം ജീവൻ രക്ഷാ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികള്‍ 10 മാസം മുതല്‍ ഒമ്ബത് വയസ്സ് വരെ പ്രായമുള്ളവരാണ്. ലിബിയയില്‍ നിന്നുള്ള ഏലിയാസ്, അല്‍ തെറിക്കി, ടുണീഷ്യയില്‍ നിന്നുള്ള ചബാനി, ഔസ്‌ലാറ്റി, ഈജിപ്തില്‍ നിന്നുള്ള കാരസ്, മാർവി, നൂർ, മുഹമ്മദ് എന്നിവർ ഗോള്‍ഡൻ ഹാർട്ട് ഇനിഷ്യേറ്റീവിലൂടെ പുതു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.

ഗോള്‍ഡൻ ഹാർട്ട് ഇനിഷ്യേറ്റീവിലൂടെ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭാവി ഉറപ്പാക്കാനാകുന്നതില്‍ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു. “സഹാനുഭൂതിയുടെ മാതൃക വളർത്താൻ ഉദ്യമത്തിലൂടെ കഴിയട്ടെ.”

ഇന്ത്യടക്കമുള്ള രാജ്യങ്ങളിലെ കുട്ടികള്‍ക്ക് സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേരളത്തില്‍ നിന്ന് പദ്ധതിയിലേക്ക് അപേക്ഷിച്ചവരില്‍ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് നാട്ടില്‍ തന്നെ ചികിത്സയൊരുക്കാനാണ് ശ്രമം.

STORY HIGHLIGHTS:The first ten of the fifty heart surgeries for children announced in January to honor Lulu Group Chairman MA Yousafali’s half century in the UAE have been completed.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker