വില്പ്പനയ്ക്ക് എത്തുന്നതിന് മുന്പേ വമ്പന് നേട്ടം കൈവരിച്ച് സാംസങ് ഗാലക്സി എസ്24
വില്പ്പനയ്ക്ക് എത്തുന്നതിന് മുന്പേ വമ്പന് നേട്ടം കൈവരിച്ച് സാംസങ് ഗാലക്സി എസ്24. ഇന്ത്യന് വിപണിയില് നിന്ന് മികച്ച പ്രതികരണമാണ് ഈ ഹാന്ഡ്സെറ്റിന് ലഭിച്ചിരിക്കുന്നത്. വെറും മൂന്ന് ദിവസം കൊണ്ട് ഏകദേശം രണ്ട് ലക്ഷത്തിലധികം ആളുകളാണ് സാംസങ് ഗാലക്സി എസ്24 പ്രീ ബുക്കിംഗ് നടത്തിയിട്ടുള്ളത്.
എഐ പവര് ഫീച്ചറുകളും അത്യുഗ്രന് ക്യാമറയുമാണ് മറ്റ് ഹാന്ഡ്സെറ്റുകളില് നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്. ജനുവരി 31 വരെയാണ് സാംസങ് ഗാലക്സി എസ്24 പ്രീ ബുക്കിംഗ് ഉണ്ടായിരുന്നത്. പ്രീ ബുക്കിംഗ് ചെയ്യുന്ന ഉപഭോക്താക്കള്ക്ക് ആകര്ഷകമായ കിഴിവുകളും പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി ഒന്ന് മുതല് പ്രീ ബുക്ക് ചെയ്ത ഉപഭോക്താക്കള്ക്ക് സ്മാര്ട്ട്ഫോണ് ലഭ്യമായി തുടങ്ങി. ടെക്നോളജിയോടുള്ള ഇന്ത്യക്കാരുടെ അഭിനിവേശമാണ് പ്രീ ബുക്കിംഗിലൂടെ വ്യക്തമായിട്ടുള്ളതെന്ന് സാംസങ് അറിയിച്ചു.
ഗൂഗിള് ഉപയോഗിച്ചുള്ള സെര്ച്ച് ജെസ്ചര് ഡ്രൈവ് സര്ക്കിള് ആദ്യമായി ഉള്പ്പെടുത്തിയിരിക്കുന്നത് സാംസങ് ഗാലക്സി എസ്24-ലാണ്. ഭാഷകള് തീര്ക്കുന്ന അതിര്വരമ്പുകള് ഇല്ലാതാക്കാന് ഹിന്ദി അടക്കമുള്ള 13 ഭാഷകളിലേക്ക് ലൈവ് മെസേജ് വിവര്ത്തനം ചെയ്യാനുള്ള സവിശേഷതയും ഉള്പ്പെടുത്തിയിട്ടുണ്ട്. ഏഴ് വര്ഷം വരെയാണ് സുരക്ഷ അപ്ഡേറ്റ് ലഭിക്കുക.
STORY HIGHLIGHTS:Samsung Galaxy S24 has made huge gains before going on sale