Health

ആയുര്‍വേദ വിധി പ്രകാരം ഏറെ ഔഷധഗുണമുള്ള സസ്യമാണ് തുളസി

ആയുര്‍വേദ വിധി പ്രകാരം ഏറെ ഔഷധഗുണമുള്ള സസ്യമാണ് തുളസി.

പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ആശ്വാസം നല്‍കാന്‍ തുളസി ഉപയോഗിക്കാറുണ്ട്. സ്ട്രെസ് അകറ്റുന്നതിന് തുളസി നമ്മെ സഹായിക്കുമത്രേ. തുളസിയില്‍ അങ്ങനെ മനസിനെ ശാന്തമാക്കാന്‍ സഹായിക്കുന്ന കോമ്പൗണ്ടുകല്‍ അടങ്ങിയിട്ടുണ്ട് എന്നാണ് വാദം.

സ്ട്രെസ്, ഉത്കണ്ഠ എന്നിവയെ എല്ലാം അകറ്റാനിവ സഹായിക്കുമെന്ന്. മാത്രമല്ല നമ്മുടെ മാനസികാവസ്ഥ പെട്ടെന്ന് മെച്ചപ്പെടുത്താനും തുളസിക്ക് കഴിവുണ്ടത്രേ. രോഗങ്ങളെ അകറ്റുന്നതിനും ആരോഗ്യത്തോടെ തുടരുന്നതിനും രോഗപ്രതിരോധ ശേഷി കൂടിയേ തീരൂ. ഇത് ശക്തിപ്പെടുത്തുന്നതിനും സുളസി സഹായിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്.

തുളസിയിലുള്ള ആന്റി-ഓക്സിഡന്റ്സും മറ്റ് പോഷകങ്ങളും ഇതിന് സഹായിക്കുമത്രേ. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തുളസി സഹായകമാണെന്ന് ആയുര്‍വേദത്തില്‍ വിശ്വസിക്കപ്പെടുന്നു. അതിനാലാണ് തൊണ്ടവേദന, കഫക്കെട്ട്, ചുമ പോലുള്ള അണുബാധകളുണ്ടാകുമ്പോള്‍ തുളസിയിട്ട കാപ്പി കഴിക്കാന്‍ നിര്‍ദേശിക്കുന്നത്.

ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും ദഹനം സുഗമമാക്കുന്നതിനും തുളസി ഉപകരിക്കുമത്രേ. അസിഡിറ്റി, ഗ്യാസ് പോലുള്ള പ്രയാസങ്ങളെല്ലാം തുളസി നീക്കം ചെയ്യുന്നുവെന്നും വാദമുണ്ട്. വായിലുണ്ടാകുന്ന പല അണുബാധകളും രോഗങ്ങളും ചെറുക്കുന്നതിനും തുളസി സഹായകമാണത്രേ. ബാക്ടീരിയകള്‍ക്കെതിരെ പോരാടാനുള്ള തുളസിയുടെ കഴിവാണ് ഇതിന് ഉപകാരപ്പെടുന്നതായി പറയപ്പെടുന്നത്.

രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും തുളസി സഹായിക്കുമത്രേ. അതിനാല്‍ ആയുര്‍വേദം ഫോളോ ചെയ്യുന്ന, പ്രമേഹമുള്ളവര്‍ പതിവായി തുളസി കഴിക്കാന്‍ ശ്രമിക്കാറുണ്ട്.

STORY HIGHLIGHTS:Tulsi is a very medicinal herb according to Ayurveda

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker