Gadgets

എയര്‍ബാഗ് ടെക്നോളജിയുമായി ഹോണര്‍ എക്സ്9ബി

യര്‍ബാഗ് ടെക്നോളജിയുമായി ഹോണര്‍ എക്സ്9ബി ഫെബ്രുവരിയില്‍ ഇന്ത്യയില്‍ എത്തും;

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സ്മാർട്ട് ഫോണ്‍ വിപണിയില്‍ തിരിച്ചെത്തിയ പ്രമുഖ ചൈനീസ് സ്മാർട്ട് ഫോണ്‍ നിർമ്മാതാക്കളാണ് ഹോണർ.

കഴിഞ്ഞ വർഷം ആണ് ഹോണർ 90യിലൂടെ കമ്ബനി ഇന്ത്യയില്‍ വലിയ തിരിച്ചു വരവ് നടത്തിയത്. 200 എംപി മെയിൻ ക്യാമറയുമായി എത്തിയ ഈ ഫോണ്‍ മികച്ച അഭിപ്രായമാണ് നേടിയത്.

ഇപ്പോഴിതാ തങ്ങളുടെ പുതിയ ഫോണായ ഹോണർ എക്സ് 9ബിയും ഇന്ത്യൻ സ്മാർട്ട് ഫോണ്‍ വിപണിയില്‍ എത്തിക്കാനായി തയ്യാറായിരിക്കുകയാണ് കമ്ബനി. പുതിയ ഫോണ്‍ ഫെബ്രുവരി 15ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്നാണ് ഹോണർ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ അള്‍ട്രാ ബൗണ്‍സ് ഡിസ്‌പ്ലേ ഫോണ്‍ ആയിരിക്കും ഹോണർ എക്സ് 9ബി എന്ന് കമ്ബനി വ്യക്തമാക്കി. കർവ്ഡ് ഡിസ്പ്ലേയിലാണ് ഫോണ്‍ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഈ ഡിയ്സ്പ്ലേയ്ക്ക് എയർബാഗ് ടെക്നോളജിയും ഹോണർ നല്‍കിയിട്ടുണ്ട്. പല അപകടങ്ങളില്‍ നിന്നും ഈ എയർബാഗ് ഫോണിന്റെ ഡിസ്പ്ലെയെ സംരക്ഷിക്കുന്നതായിരിക്കും. ഇതിന് പുറമെ മറ്റ് നിരവധി സവിശേഷതകളും ഹോണർ എക്സ് 9ബിയ്ക്ക് അവകാശപ്പെടാനുണ്ട്. നിലവില്‍ ചൈനയ്ക്ക് പുറമെ മറ്റ് ചില രാജ്യങ്ങളില്‍ കൂടി ഈ ഫോണ്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വിപണി ലക്ഷ്യമിട്ടും ഹോണർ എക്സ് 9ബി എത്തുന്നത്.

ഫോണിന്റെ പ്രധാന ഫീച്ചറുകള്‍ പരിശോധിക്കുമ്ബോള്‍ ഓള്‍ ആംഗിള്‍ ഡ്രോപ്പ് റെസിസ്റ്റൻസ് സവിശേഷത ഫോണിന് ഉണ്ട് എന്നാണ് സ്വിറ്റ്‌സർലൻഡിൻ്റെ SGS സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. അതായത് ഏത് ആംഗിളില്‍ നിന്നും വെള്ളത്തിനെ പ്രതിരോധിക്കാനുള്ള കഴിവ് ഹോണർ എക്സ് 9ബിയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. 6.78 1.5K കർവ്ഡ് AMOLED സ്‌ക്രീൻ ആണ് ഈ ഫോണിനായി ഹോണർ നല്‍കിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 6 Gen 1 SoC ചിപ്സെറ്റാണ് ഫോണിന് കരുത്ത് വർധിപ്പിക്കുന്നത്.

12 ജിബി വരെ റാമും ഹോണർ എക്സ് 9ബിയ്ക്ക് അവകാശപ്പെടാനുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 7.2വില്‍ ആയിരിക്കും ഈ ഫോണ്‍ പ്രവർത്തിക്കുന്നത്. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്ബോള്‍ 108 എംപി ആയിരിക്കും ഇതിന്റെ പ്രൈമറി സെൻസർ. മറ്റ് ക്യാമറകളെകുറിച്ച്‌ വിശദമായ വിവരങ്ങള്‍ അറിയാൻ സാധിച്ചിട്ടില്ല. 5800 mAhന്റെ കരുത്തുറ്റ ബാറ്ററിയും ഈ ഫോണിനായി ഹോണർ നല്‍കിയിട്ടുണ്ട്. മികച്ച ബാറ്ററിലൈഫ് തന്നെ ഈ ഫോണില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഫോണിന്റെ വിലയെപ്പറ്റി വ്യക്തമായ സൂചനകള്‍ ഒന്നും കമ്ബനിയുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല എങ്കിലും 30,000 രൂപയില്‍ താഴെ ആയിരിക്കും ഇന്ത്യൻ മാർക്കറ്റില്‍ ഈ ഫോണുകളുടെ വില എന്നാണ് ചില ചോർച്ചാ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവധ ബാങ്ക് ഓഫറുകളുടെയും എക്ചേഞ്ച് ഓഫറുകളുടെയും സഹായത്താല്‍ 23,999 രൂപ മുതല്‍ ഈ ഹോണർ എക്സ് 9ബി ലഭ്യമാകും എന്നും ചില റിപ്പോർട്ടുകള്‍ പറയുന്നു.

STORY HIGHLIGHTS:Honor X9B with airbag technology

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker