ഫൈറ്റര്‍’ സിനിമയ്ക്കു ഗംഭീര റിപ്പോര്‍ട്ട്

ഹൃതിക് റോഷനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കിയ ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘ഫൈറ്റര്‍’ സിനിമയ്ക്കു ഗംഭീര റിപ്പോര്‍ട്ട്. രണ്ട് ദിവസങ്ങള്‍കൊണ്ട് ചിത്രം വാരിയത് 60 കോടി രൂപയാണ്.
ആദ്യ ദിനം 24 കോടി മാത്രമാണ് ചിത്രത്തിനു ലഭിച്ചത്. റിപ്പോര്‍ട്ടുകള്‍ പോസിറ്റിവ് ആയി മാറിയതോടെ രണ്ടാം ദിനം ലഭിച്ചത് ആദ്യ ദിവസത്തേതിന്റെ ഇരട്ടി കലക്ഷന്‍. ഇന്ത്യയില്‍ നിന്നുമാത്രമുള്ള കലക്ഷനാണ് 65 കോടി. ആഗോള കലക്ഷനില്‍ ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംനേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാറുഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
STORY HIGHLIGHTS:Great report for the movie ‘Fighter’