പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്
ഇന്ന് ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്സ്‌ആപ്പ്.അതുകൊണ്ട് തന്നെ നിരവധി പുതിയ ഫീച്ചറുകളാണ് തുടര്‍ച്ചയായി വാട്സ്‌ആപ്പ് പുറത്തിറക്കുന്നത്.ഭാവിയില്‍ തേര്‍ഡ് പാര്‍ട്ടി ചാറ്റുകളില്‍ നിന്നുള്ള സന്ദേശങ്ങളും വാട്സ്‌ആപ്പ് വഴി സ്വീകരിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.
കേൾക്കുമ്പോൾ അമ്ബരപ്പ് തോന്നുമെങ്കിലും ഈ സേവനം നല്‍കുന്ന ഫീച്ചര്‍ വാട്സ് ആപ്പ് വികസിപ്പിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്.
ടെലിഗ്രാം, സിഗ്‌നല്‍ പോലെ വ്യത്യസ്ത മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ചും വാട്സ്‌ആപ്പ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. അതായത് വാട്സ്‌ആപ്പ് അക്കൗണ്ട് ഇല്ലാതെ തന്നെ മറ്റൊരു മെസേജിങ് ആപ്പ് ഉപയോഗിച്ച് വാട്സ്‌ആപ്പ് ഉപയോക്താവുമായി ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് ഇനി വരാന്‍ പോകുന്നത്. ഇതിനായി ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ വികസിപ്പിക്കുന്ന തിരക്കിലാണ് വാട്സ്‌ആപ്പ്. യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥകള്‍ അനുസരിച്ചാണ് പുതിയ ഫീച്ചര്‍ ഒരുക്കുന്നത്.
മറ്റ് സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും വാട്‌സ് ആപ്പ് വ്യത്യസ്തമാക്കുന്നതാണ് പുതിയ ഫീച്ചറുകള്‍ തന്നെയാണ്. അടുത്തിടെ വാട്ട്സ്‌ആപ്പില്‍ എത്തിയ ചാനല്‍ ഫീച്ചറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ന്യൂസ് പോര്‍ട്ടലുകള്‍ക്ക് വ്യക്തിഗത വിവരങ്ങളായ ഫോണ്‍ നമ്ബര്‍ ഉള്‍പ്പെടെ നല്‍കാതെ വാര്‍ത്തകള്‍ അറിയാന്‍ സാധിക്കുന്നു എന്നത് വാട്സ്‌ആപ്പ് ചാനലുകളെ ജനപ്രിയമാക്കി.
STORY HIGHLIGHTS:WhatsApp introduced a new feature