Health

ഇന്ത്യയിൽ കൂടുതൽ വിളവ് തരുന്ന അരി, ഗോതമ്പ് എന്നിവയിൽ വേണ്ടവിധം പോഷകങ്ങൾ ഇല്ല പുതിയ പഠനവുമായി ഗവേഷകര്‍



ഇന്ത്യയില്‍ കിട്ടുന്ന അരിയും ഗോതമ്പും നല്ലതല്ല!; പുതിയ പഠനവുമായി ഗവേഷകര്‍

ഇന്ത്യയിൽ കൂടുതൽ വിളവ് തരുന്ന അരി, ഗോതമ്പ് എന്നിവയിൽ വേണ്ടവിധം പോഷകങ്ങൾ ഇല്ല എന്നാണ് ഇവരുടെ കണ്ടെത്തൽ. ഇത് മാത്രമല്ല, ഇവയിൽ ആരോഗ്യത്തിന് തിരിച്ചടിയാകുംവിധത്തിലുള്ള വിഷാംശങ്ങൾ കാര്യമായി കണ്ടെത്തുകയും ചെയ്തിരിക്കുന്നു ഗവേഷകർ.

വളരെ പ്രധാനപ്പെട്ട, ഏറെ ശ്രദ്ധ നൽകേണ്ടുന്നൊരു റിപ്പോർട്ട് തന്നെയാണിത്. കാരണം നാം ഏറ്റവുമധികം കഴിക്കുന്നത് അരിയാഹാരമോ ഗോതമ്പാഹാരമോ എല്ലാമാണ്. അതിനാൽ ഇവ ആരോഗ്യത്തിന് അത്ര ഗുണകരമല്ല എന്ന വാദമുണ്ടെങ്കിൽ അത് കൃത്യമായി പരിശോധിക്കപ്പെടുകയും കഴിയാവുന്നത് പോലെ പരിഹരിക്കപ്പെടുകയും വേണമല്ലോ.

തുടർച്ചയായി ജനിതകമാറ്റങ്ങൾ വരുത്തിയാണ് പല വറൈറ്റി അരികളും ഗോതമ്പും ഇന്ന് കാണുന്നത് പോലെ കൂടുതൽ വിളവ് തരുന്ന നിലയിലേക്ക് എത്തിയത്. ഇത്രമാത്രം ജനിതകമാറ്റങ്ങളിലൂടെ കടന്നുപോയതോടെ ധാന്യങ്ങൾക്ക് പോഷകനഷ്ടം സംഭവിച്ചിരിക്കുന്നു എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പ്രത്യേകിച്ച് സിങ്ക്, അയേൺ എന്നീ പോഷകങ്ങളുടെ നഷ്ടമാണത്രേ ധാന്യങ്ങളിൽ കാണുന്നത്. ഇവ നഷ്ടമാകുമ്പോൾ തന്നെ ധാന്യങ്ങൾ കഴിക്കുന്നതിൻറെ പ്രസക്തി നഷ്ടപ്പെടുന്നു.

എന്നുമാത്രമല്ല ധാന്യങ്ങളിൽ കൂടിയ അളവിൽ ‘ആർസെനിക്’ പോലുള്ള വിഷാംശങ്ങളും ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും 220.

ഇന്ത്യക്കാരുടെ പൊതുവിലുള്ള ഭക്ഷണരീതി, പോഷകങ്ങളുടെ അളവ് എന്നിവ പരിശോധിക്കപ്പെടണമെന്നാണ് ഗവേഷകരുടെ ആവശ്യം. ഒപ്പം തന്നെ രാജ്യത്തിനകത്ത് നിന്ന് കണ്ടെത്താൻ കഴിയുന്ന തനത് ധാന്യവിളകളുടെ ഉയർന്ന തോതിലുള്ള ഉത്പാദനത്തിന് ശ്രദ്ധ നൽകണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നു. ഇതിനായി കാർഷികമേഖലയിൽ ഗവേഷണം നടത്തുന്ന വിദഗ്‌ധർ കൂട്ടായ പരിശ്രമം നടത്തിവരികയാണത്രേ ഇപ്പോൾ.

STORY HIGHLIGHTS:India’s top-yielding rice and wheat are deficient in nutrients, researchers say in a new study

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker