IndiaNews

തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തി

തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും 100 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കണ്ടെത്തി.

തെലങ്കാന സ്റ്റേറ്ര് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്രി (ടിഎസ്‌ആർഇആർഎ) സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്രൻ ഡെവലപ്മെന്റ് അതോറിറ്റി (എച്ച്‌എംഡിഎ) മുൻ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വീട്ടില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെത്തിയത്.

നിരവധി റിയല്‍ എസ്റ്റേറ്റ് കമ്ബനികള്‍ക്ക് അനധികൃതമായി പെർമിറ്റ് അനുവദിച്ച്‌ ബാലകൃഷ്ണ കോടികള്‍ സമ്ബാദിച്ചെന്നാണ് എസിബിയുടെ പ്രാഥമിക കണ്ടെത്തല്‍. ശിവ ബാലകൃഷ്ണൻ വരവില്‍ കവിഞ്ഞ് സ്വത്ത് സമ്ബാദിച്ചതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. അപ്രതീക്ഷിതമായാണ് എസിബി ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്.

രണ്ട് കിലോഗ്രാം സ്വർണം, കോടികള്‍ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ട് രേഖകള്‍, ഫ്‌ലാറ്റുകളുടെ രേഖകള്‍, 40 ലക്ഷം രൂപ, 60 ബ്രാന്റഡ് വാച്ചുകള്‍, 14 ഐഫോണുകള്‍, പത്ത് ലാപ്ടോപ്പ്, സ്വത്തുക്കളുടെ രേഖകള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് ശിവ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഒരേ സമയത്തായിരുന്നു റെയ്ഡ് നടന്നത്. ശിവ ബാലകൃഷ്ണയ്ക്ക് പുറമേ ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടന്നു.

STORY HIGHLIGHTS:Illegal property worth crores found in the house of a top official in Telangana

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker