ആപ്പിളിന്റെ വിഷന് പ്രോയ്ക്ക് ലഭിച്ചത് ഗംഭീര സ്വീകരണം.
ടെക് ലോകത്ത് ഏറെ ചര്ച്ച ചെയ്ത ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്പ്പന്നമായ വിഷന് പ്രോയ്ക്ക് ലഭിച്ചത് ഗംഭീര സ്വീകരണം.
മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റായ വിഷന് പ്രോ വിരലിലെണ്ണാവുന്ന ദിവസങ്ങള് കൊണ്ടാണ് വിറ്റഴിഞ്ഞത്. ജനുവരി 19 വെള്ളിയാഴ്ച മുതലാണ് വിഷന് പ്രോയുടെ പ്രീ ഓര്ഡര് ആരംഭിച്ചത്. പ്രധാനമായും മൂന്ന് വേരിയന്റുകളിലാണ് ഇവ സ്റ്റോറേജ് വേരിയന്റുകളില് എത്തിച്ചത്. മണിക്കൂറുകള്ക്കകം നിരവധി ആളുകള് ഓര്ഡര് ചെയ്തതോടെ പ്രീ ഓര്ഡര് താല്ക്കാലികമായി നിര്ത്തിവെച്ചെന്ന് ആപ്പിള് വ്യക്തമാക്കി.
പ്രീ ഓര്ഡര് ചെയ്തിട്ടുള്ള ഉപഭോക്താക്കള്ക്ക് ഫെബ്രുവരി 2 മുതല് വിഷന് പ്രോ ലഭ്യമായി തുടങ്ങും. അടുത്ത ഘട്ട ബുക്കിംഗ് മാര്ച്ചിലാണ് ആരംഭിക്കുക. 256 ജിബി വേരിയന്റിന് 3,499 ഡോളറും (ഏകദേശം 2,90,854 രൂപ), 512 ജിബി വേരിയന്റിന് (ഏകദേശം 3,07,479 രൂപ), 1 ടിബി വേരിയന്റിന് 3,899 ഡോളറുമാണ് (ഏകദേശം 3,24,104 രൂപ) വില. അതേസമയം, വിഷന് പ്രോ കൊണ്ടുനടക്കാന് ഉതകുന്ന, കെയ്സ് വേണമെങ്കില് 199 ഡോളര് അധികമായി നല്കണം.
STORY HIGHLIGHTS:Apple’s Vision Pro has received rave reviews.