GulfOman

ജിസിസി രാജ്യങ്ങളിൽ നിന്ന് ഉയർന്ന ട്രാഫിക് പിഴ ലഭിക്കുന്നതായുള്ള പരാതികളിൽ മറുപടിയുമായി റോയൽ ഒമാൻ പോലീസ്.

മസ്കത്ത് | ഗൾഫ് കോർപറേ
ഷൻ കൗൺസിൽ രാജ്യങ്ങളിൽ നിന്ന് ഉയർന്ന ട്രാഫിക് പിഴ ലഭിക്കുന്നതായുള്ള പരാതികളിൽ മറുപടിയുമായി റോയൽ ഒമാൻ പോലീസ്. യു എ ഇയിലേക്ക് യാത്ര ചെയ്ത‌യാൾക്ക് ഗതാഗത നിയമ ലംഘനത്തിന് 18,000 റിയാൽ വരെ പിഴ ലഭിച്ചെന്നതുൾപ്പെടെ പരാതികളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നത്. എന്നാൽ, ഇത്തരം വിഷയങ്ങളിലെല്ലാം കൃത്യതവരുത്തിയി രിക്കുകയാണ് പോലീസ്. ജി സി സി രാഷ്ട്രങ്ങളിൽ ട്രാഫിക് പിഴകൾക്ക് ഏകീകൃത രൂപമാണെന്നും പിഴകളിൽ പരാതിയുള്ളവർക്ക് റോയൽ ഒമാൻ പോലീസ് വഴി നൽകാമെന്നും അധികൃതർ വ്യ ക്തമാക്കി. ട്രാഫിക് പിഴ ശരി അല്ലെന്നോ അല്ലെങ്കിൽ ഗതാഗത കുറ്റകൃത്യങ്ങൾ ചെയ്തി ട്ടില്ലെന്നോ തോന്നുകയാണെങ്കിൽ ഇത്തരക്കാർക്ക് ആർ ഒ പിയുടെ ട്രാഫിക് വിഭാഗം വഴി പരാതി നൽകാവുന്നതാണ്.

എന്നാൽ ഇതിന് പരിഹാരം ലഭിക്കാൻ കാലതാമസം പിടിക്കും. ഇത്തരക്കാർക്ക് പിഴ ലഭിച്ച ജി സി സി രാജ്യങ്ങളിൽ പോയി നേരിട്ട് പോയി പരാ തിയും നൽകാവുന്നതാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

ഇത്തരം ഗതാഗത നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ മറ്റ് ജി സി സി രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് അവിടുത്തെ നിയമങ്ങൾ മനസ്സിലാക്കിയിരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്ആവശ്യപ്പെട്ടു. പിഴകൾ ആർ ഒ പി വെബ് സൈറ്റ് വഴിയും അടക്കാവുന്നതാണ്. അതി നിടെ യു എ ഇയിൽ യാത ചെയ്ത ചിലർക്ക് നൂറുകണ ക്കിന് റിയാൽ പിഴ വീണതായി സാമൂഹിക മാധ്യമങ്ങളിൽ പരാതികൾ ഉയർന്നിരുന്നു. ഇത്തരം ഉയർന്ന പിഴകൾ ഒരു യാത്രയിൽ മാത്രം ലഭിക്കുന്ന തല്ലെന്നും നിരവധി യാത്രകളിലോ ഒരു വർഷത്തിനിടയിലോ ഉണ്ടാകുന്ന ഗതാഗത നിയമലം ഘനങ്ങളെ തുടർന്നാണിതെന്നും വ്യക്തമാക്കുന്നു.

STORY HIGHLIGHTS:Royal Oman Police responds to complaints of high traffic fines from GCC countries.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker