Gadgets

കാത്തിരിപ്പിന് വിരാമം; സാംസങ് ഗാലക്സി എസ് 24 സീരീസ് രാത്രി 11:30-ന് ലോഞ്ച്

കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സാംസങ് ഗാലക്സി എസ് 24 അ‌ള്‍ട്ര ഉള്‍പ്പെടുന്ന ഗാലക്സി എസ് 24 സീരീസ് ആഗോള തലത്തില്‍ ഇന്ന് ഇന്ത്യൻ സമയം അനുസരിച്ച്‌ 2024 ജനുവരി 17-ന് രാത്രി 11:30-ന് ലോഞ്ച് ചെയ്യും.

സാംസങ് അതിന്റെ ഏറ്റവും ശക്തമായ സ്മാര്‍ട്ട്‌ഫോണുകളുടെ പരമ്ബര എന്ന്‌ അവകാശപ്പെടുന്ന എസ് 24 സീരീസ് കാലിഫോര്‍ണിയയിലെ സാൻ ജോസില്‍ വെച്ച്‌ നടക്കുന്ന “സാംസങ് ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റ്”ല്‍ അവതരിപ്പിക്കും. കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും, യൂട്യൂബ് ചാനലിലും, ഫേസ്‌ബുക്ക്, X പോലുള്ള മറ്റ് പ്രധാന പ്ലാറ്റ്‌ഫോമുകളിലും പരിപാടിയുടെ തത്സമയ സ്ട്രീം കാണിക്കും.

ഗാലക്‌സി എസ് 24 അള്‍ട്രാ, ഗാലക്‌സി എസ് 24 പ്ലസ്, ഗാലക്‌സി എസ് 24 എന്നിവയുള്‍പ്പെടെ മൂന്ന് ഫോണുകള്‍ സാംസങ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ എ ഐ സവിശേഷതകളള്‍ ഉള്‍പ്പെടുന്നതും അതിന്റെ മുൻഗാമി S 23 സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ ശക്തമായ അപ്‌ഗ്രേഡുകളുമായാണ് വരുന്നത് എന്നാണ് സൂചിപ്പിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന് (എഐ) പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് സാംസങ് ഗാലക്‌സി എസ് 24-ന്റെ ചില മികച്ച സവിശേഷതകളെ കുറിച്ച്‌ സൂചന നല്‍കിയിട്ടുണ്ട്. “സമഗ്ര മൊബൈല്‍ എ ഐ അനുഭവം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാലക്സി എ ഐ സാംസങ് വികസിപ്പിച്ചെടുത്ത ഉപകരണ എ ഐ യെ ക്ലൗഡ് അധിഷ്ഠിത എ ഐ യുമായി സംയോജിപ്പിക്കുന്നു. ഫോണിന്റെ നേറ്റീവ് കോള്‍ ഫീച്ചറുമായി സംയോജിപ്പിച്ച എ ഐ ലൈവ് ട്രാൻസ്ലേറ്റ് കോള്‍ ആണ് ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ഗാലക്സി എ സ് 24-ല്‍ എ ഐ ലൈവ് ട്രാൻസ്ലേറ്റ് കോള്‍ ഉപയോഗിക്കുമ്ബോള്‍, സംസാരിക്കുന്ന ഓഡിയോ ടെക്‌സ്‌റ്റ് വിവര്‍ത്തനങ്ങള്‍ തത്സമയം ദൃശ്യമാകും.

വിപ്ലവകരമായ മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം പുറത്തിറാക്കിയ സാംസങ് എസ് 23 അള്‍ട്ര മികച്ച സൂമിങ് കപ്പാസിറ്റി, ഐഫോണ്‍ 14 പ്രോയുടെ 3x ക്യാമറയില്‍ നിന്നുള്ള ഡിജിറ്റല്‍ അപ്‌സ്‌കേലിംഗിനെക്കാള്‍ മികച്ച ഷോട്ട് നിര്‍മ്മിക്കുന്ന നേറ്റീവ് 10x ടെലിഫോട്ടോ ക്യാമറ എന്നീ സവിശേഷതകളോടെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചിരുന്നു. വിപണിയില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് ഒപ്പം വരെ വരെ മത്സരിക്കാൻ എസ് 23 അള്‍ട്രയ്ക്ക് സാധിച്ചു. അതിനാല്‍ തന്നെ പുതിയ ഗാലക്സി എസ് 24 ഫോണിന്റെ ഫീച്ചറുകളെ കുറിച്ചുള്ള വലിയ ആകാംഷകളും, ചര്‍ച്ചകളും നിലനില്‍ക്കുകയായിരുന്നു. എസ് 24 അള്‍ട്രയില്‍ വലിയ പ്രതീക്ഷകള്‍ നല്‍കി കൊണ്ട് പുതിയ ഫോണിനായി കാത്തിരുന്ന ടെക് പ്രേമികള്‍ക്ക് ഇത് തികച്ചും സന്തോഷ വാര്‍ത്തയാകുന്നു.

എസ് 24 പ്ലസിന്റെ അടിസ്ഥാന വേരിയന്റിന് ഇന്ത്യയിലെ വില 1,04,999 രൂപയ്ക്കും 1,05,999 രൂപയ്ക്കും ഇടയിലും, എസ് 24 അള്‍ട്രയ്ക്ക് ആകട്ടെ വില 1,34,999 രൂപയ്ക്കും 1,35,999 രൂപയ്ക്കും ഇടയില്‍ വരാനാണ് സാധ്യത എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

STORY HIGHLIGHTS:No more waiting; Samsung Galaxy S24 series launch at 11:30 pm

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker