IndiaNews

വിമാനം പുറപ്പെടാൻ ഏഴുമണിക്കൂർ വൈകുമെന്ന് അറിയിപ്പ്, പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ.

ഇൻഡിഗോ വിമാനം പുറപ്പെടാൻ ഏഴുമണിക്കൂർ വൈകുമെന്ന് അറിയിപ്പ്. പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. ഡൽഹിയിൽ നിന്നും ഗോവയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. യാത്രക്കാരെല്ലാം കയറിയിരുന്നതിന് പിന്നാലെയാണ് വിമാനം പുറപ്പെടാൻ വൈകുമെന്ന് പൈലറ്റ് പ്രഖ്യാപിച്ചത്.

ഇതോടെ നിയന്ത്രണം വിട്ട യാത്രക്കാരിലൊരാൾ മുന്നിലേക്ക് ഓടിയെത്തി പൈലറ്റിനെ അടിക്കുകയായിരുന്നു. സഹയാത്രക്കാരെത്തി ഇയാളെ ശാന്തനാക്കി സീറ്റിലിരുത്തി. യാത്രക്കാരിൽ ഒരാളാണ് സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമമായ ‘എക്സി’ൽ പങ്കുവച്ചത്.

അതേസമയം, വിമാനം വൈകുന്നതിൽ പൈലറ്റിനെന്ത് ചെയ്യാൻ കഴിയുമെന്നും അവർ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും വിഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചു. പൈലറ്റിനെ മർദിച്ചയാളെ അറസ്റ്റ് ചെയ്ത് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനം വൈകുന്നതും മറ്റു പ്രശ്നങ്ങളും ഇൻഡിഗോയിൽ നിന്ന് അനുഭവപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഈ സംഭവത്തിൽ കുറ്റക്കാരൻ യാത്രക്കാരനാണെന്നും മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്. പൈലറ്റിന ആക്രമിച്ച യാത്രക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.

വീഡിയോ കാണാം ഇന്റഗ്രാം

യൂട്യൂബ് വീഡിയോ

STORY HIGHLIGHTS:The passenger beat the pilot after announcing that the flight would be delayed for seven hours.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker