GulfU A E

യുഎഇയില്‍ പുതിയ മന്ത്രിമാര്‍ അധികാരമേറ്റു

അബുദാബി: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ യുഎഇയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ മന്ത്രിമാര്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ക്ക് മുമ്ബാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ചടങ്ങ് നടന്നത് അബൂദാബി അല്‍ ബഹ്ര്‍ പാലസിലാണ്.

യുവജന വകുപ്പ് മന്ത്രി സുല്‍ത്താന്‍ അല്‍ നെയാദി, ധന സാമ്ബത്തിക മന്ത്രാലയ ചുമതലയുള്ള ഉപപ്രധാനമന്ത്രി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ മുബാറക് ഫാദല്‍ അല്‍ മസ്റൂയി, പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹാക് അല്‍ ഷംസി, യുഎഇ പ്രസിഡന്‍ററിന്‍റെ രാജ്യാന്തര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസ് മേധാവിയായി മറിയം ബിന്‍ത് മുഹമ്മദ് അല്‍ മുഹൈരി എന്നിവരും അധികാരമേറ്റു.

STORY HIGHLIGHTS:New ministers took office in UAE

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker