News

കപ്പലില്‍ 66 കോടിയുടെ സ്വര്‍ണ്ണം; മുങ്ങിയെടുക്കാനുള്ള അനുമതിക്കായി കോടതിയില്‍

എ സ്‌എസ് പസഫിക് മുങ്ങിയത് 150 വര്‍ഷം മുമ്ബ്, കപ്പലില്‍ 66 കോടിയുടെ സ്വര്‍ണ്ണം; മുങ്ങിയെടുക്കാനുള്ള അനുമതിക്കായി കോടതിയില്‍.

ഏകദേശം 150 വര്‍ഷം മുമ്ബ് എസ്‌എസ് പസഫിക് എന്ന കപ്പല്‍ മുങ്ങിയപ്പോള്‍ കൂടെ മുങ്ങിയത് അളവറ്റ സ്വര്‍ണ്ണവും കൂടിയായിരുന്നു.

ഏകദേശം 150 വർഷം മുമ്പ് എസ്എസ് പസഫിക് എന്ന കപ്പൽ മുങ്ങിയപ്പോൾ കൂടെ മുങ്ങിയത് അളവറ്റ സ്വർണ്ണവും കൂടിയായിരുന്നു. ഇന്നിപ്പോൾ ഈ ‘സ്വർണ്ണ’ കപ്പൽ മുങ്ങിയെടുക്കാനുള്ള അനുമതിക്കായി ഒരു സംഘം കോടതിയെ സമീപിച്ചു.

കാലിഫോർണിയ ഗോൾഡ് റഷിൻറെ സമയത്ത് 1850 ൽ നിർമ്മിച്ച മരം കൊണ്ടുള്ള സൈഡ് വീൽ സ്റ്റീമറായ എസ്എസ് പസഫിക് 1875 ൽ, 80 ലക്ഷം ഡോളർ (ഏകദേശം 66 കോടി രൂപ) വിലമതിക്കുന്ന സ്വർണ്ണവുമായാണ് മുങ്ങിയത്. സ്വാഭാവികമായും എസ്എസ് പസഫിക് തപ്പി നിധിവേട്ടക്കാർ കടലിൽ വർഷങ്ങളോളം മുങ്ങാം കുഴിയിട്ടു. പക്ഷേ കപ്പൽ മാത്രം കണ്ടെത്തിയില്ല. ഒടുവിൽ 2022 ൽ ഈ നിധിവേട്ടയിലെ വിദഗ്ദ്ധനായ ജെഫ് ഹമ്മൽ എസ്എസ് പസഫിക്കിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തി. പക്ഷേ, മുങ്ങിയെടുക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് ലഭിക്കുന്ന സ്വർണ്ണത്തിൻറെ അവകാശം വേണം. അതിനാണ് ഇപ്പോൾ അദ്ദേഹം കോടതിയെ സമീപിച്ചത്.

കോടതി നിധി വേട്ടയ്ക്ക് അനുമതി നൽകിക്കഴിഞ്ഞു. ഒപ്പം സ്വർണ്ണത്തിൻറെ യഥാർത്ഥ ഉടമകളുമായി കുടുംബ ബന്ധത്തിന് സാധുതയുള്ള വ്യക്തികൾക്ക് കണ്ടെടുത്ത നിധിയിൽ അവകാശവാദം ഉന്നയിക്കാനും കോടതി വിധി അനുവദിക്കുന്നു. പിന്നാലെ നിരവധി പേർ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത് ആശങ്ക സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 1875-ൽ അമേരിക്കയിലെ വാഷിംഗ്ടണിനടുത്തുള്ള കേപ് കോട്ടിയുടെ തെക്കുപടിഞ്ഞാറുള്ള ക്ലിപ്പർ എസ് വി ഓർഫിയസുമായി കൂട്ടിയിടിച്ചാണ് എസ്എസ് പസഫിക് കടലാഴങ്ങളിലേക്ക് മുങ്ങിയത്. ക്യാപ്റ്റൻ ജെഫേഴ്‌സൺ ഡേവിസിൻറെ നേതൃത്വത്തിലുള്ള 300 ഓളം പേർ ഈ സമയം കപ്പലിൽ ഉണ്ടായിരുന്നു. പടിഞ്ഞാറൻ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽഛദമായി ഈ ദുരന്തം കണക്കാക്കുന്നു.

STORY HIGHLIGHTS:66 crore worth of gold on board; Court for permission to dive

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker