ഹൃദയപൂര്‍വ്വം തൃശ്ശൂര്‍ 2024: കുടുംബ സംഗമം നടന്നു
മസ്ക്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷനറെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹൃദയപൂർവ്വം തൃശ്ശൂർ 2024 ന്റെ ഭാഗമായി വാദികബീർ മസ്കത്ത് ക്ലബില്‍ വെച്ച് കുടുംബ സംഗമം നടന്നു.
ഹൃദയപൂര്‍വ്വം തൃശ്ശൂര്‍ 2024 പ്രോഗ്രാം ജനറൽ കൺവീനർ ജയശങ്കര്‍ പാലിശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബ സംഗമത്തിൽ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീര്‍ തിരുവത്ര ഉദ്ഘാടനം ചെയ്തു, സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി സ്വാഗതവും, ട്രഷറർ വാസുദേവൻ തളിയറ ആശംസയും പറഞ്ഞു.
കുടുംബ സംഗമത്തോടനുബന്ദിച്ച് നടന്ന കലാ കായിക മത്സരങ്ങളിൽ ഒട്ടനവധി ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ കുടുംബാംഗങ്ങൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും ഉപഹാരങ്ങൾ നൽകി.
കലാ വിഭാഗം കൺവീനർ യൂസഫ് ചേറ്റുവ, ശ്യാം & ബബിത ശ്യാം, സ്‌പോർട് & ഗെയിംസ് വിഭാഗം കൺവീനർ ഫിറോസ്, ഹസ്സൻ, സുനീഷ്, ഷബീർ, ഗംഗാധരൻ, പ്രോഗ്രാം രജിസ്‌ട്രേഷൻ അംഗങ്ങളായ ബിജു, സബിത ബാബു,മാളു,അൻസി,നീതു. ഗ്രീൻറൂമ് കൺട്രോളർമാരായ നസീന നസീർ, ഡോ. ജുബിന, സ്റ്റേജ് സപ്പോർട്ട് : ഷഹനാസ്, താര, സൗമ്യ ,ഷൈജു & ഷിജോയ്, വളന്റിയേഴ്‌സ് കേപ്റ്റന്മാരായ സാബു , ബിജു , ഹസ്സൻ, സൗണ്ട് & ലൈറ്റ് കൺട്രോളർമാരായ ഗിരീഷ് & സുബിൻ എന്നിവരെ സദസ്സിൽ സംഘടനാ ഭാരവാഹികൾ അനുമോദിച്ചു.
ഒമാൻ തൃശൂർ ഓർഗനൈസേഷൻ്റെ കുടുംബ സംഗമത്തിനായി പ്രവർത്തിച്ച എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും കുടുംബാംഗങ്ങളേയും പ്രത്യേകം അനുമോദിച്ചു.
ഈ വരുന്ന ജനുവരി 19 നു നടക്കുന്ന മെഗാ പ്രോഗ്രാമിന്ന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഒരിക്കൽ കൂടി ഓര്മിപ്പിക്കുന്നതിനൊപ്പം, എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രോഗ്രാം കൺവീനർ യൂസഫ് ചേറ്റുവ അറിയിച്ചു.
STORY HIGHLIGHTS:Heartfelt Thrissur 2024: Family reunion held