IndiaNewsTraval

റെയില്‍വേ ഡിവിഷന് ഡിസംബറില്‍ പിഴ ഇനത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് തുക.

തിരുവനന്തപുരം റെയില്‍വേ ഡിവിഷന് ഡിസംബറില്‍ പിഴ ഇനത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് തുക.

ടിക്കറ്റില്ലാതെ യാത്ര, അനുവദനീയമായതിലും കൂടുതല്‍ സാധനങ്ങളുമായി യാത്ര എന്നിവയുടെ പേരില്‍ പിഴ ചുമത്തിയപ്പോഴാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷന് 3,49,25,000 രൂപ ലഭിച്ചത്.

പിഴ ഇനത്തില്‍ ആദ്യമായിട്ടാണ് തിരുവനന്തപുരം ഡിവിഷന് ഇത്രയും വലിയ തുക ലഭിച്ചത്.

2023 നവംബറില്‍ 2.84 കോടി രൂപയും, ഒക്ടോബറില്‍ 2.50 കോടി രൂപയുമാണ് ഈ ഇനത്തില്‍ ലഭിച്ചത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ഡിസംബറില്‍ 1,13,014 പേരാണ് ടിക്കറ്റില്ലാത്തതിന്റെ പേരില്‍ കുടുങ്ങിയത്.

STORY HIGHLIGHTS:The railway division received a record amount in fines in December.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker