ബഡ്ജറ്റ് റേഞ്ചില്‍ സ്മാര്‍ട്ട്ഫോണുകള്‍ തിരയുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് മോട്ടോറോള.

ബഡ്ജറ്റ് റേഞ്ചില്‍ സ്മാര്‍ട്ട്ഫോണുകള്‍ തിരയുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് മോട്ടോറോള.
കമ്പനി പുതുതായി പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണാണ് മോട്ടോ ജി34 5ജി. 2024-ല്‍ മോട്ടോറോള ആദ്യമായി വിപണിയില്‍ എത്തിച്ച ഹാന്‍ഡ്സെറ്റ് കൂടിയാണിത്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും, 500 നിറ്റ്സ് ബ്രൈറ്റ്നസും ലഭ്യമാണ്.
വീഗന്‍ ലെതര്‍ ഫിനിഷാണ് മറ്റൊരു സവിശേഷത. 180 ഗ്രാം മാത്രം ഭാരമുള്ളതിനാല്‍ കൈകാര്യം ചെയ്യാനും, കൊണ്ടുനടക്കാനും വളരെ എളുപ്പമാണ്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്കുള്ള ആന്‍ഡ്രോയിഡ് അപ്ഡേഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.
18 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 50 മെഗാപിക്സല്‍ മെയിന്‍ ക്യാമറ, 2 മെഗാപിക്സല്‍ മാക്രോ ലെന്‍സ് എന്നിങ്ങനെ ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് പിന്നില്‍ ഒരുക്കിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജില്‍ പുറത്തിറക്കിയ മോട്ടോ ജി34 5ജി 10,999 രൂപയ്ക്ക് വാങ്ങാനാകും. ഐസ് ബ്ലൂ, ചാര്‍ക്കോള്‍ ബ്ലാക്ക്, ഓഷ്യന്‍ ഗ്രീന്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.
STORY HIGHLIGHTS:Motorola has come up with good news for those looking for smartphones in the budget range.