GulfOman

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ഈ വർഷത്തെ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു.

ഒമാൻ:അൽ ബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ഈ വർഷത്തെ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു. സാമ്പത്തിക, സാമൂഹിക സൂചകങ്ങളിൽ രാജ്യത്തിന്റെ തുടർച്ചയായ പുരോഗതിയിൽ സുൽത്താൻ സംതൃപ്തി രേഖപ്പെടുത്തി. എല്ലാ സർക്കാർ യൂണിറ്റുകളും ഇക്കാര്യത്തിൽ തുടർന്നും പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകതും കഴിഞ്ഞ വർഷത്തെ നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു.

റസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ വിഭാഗങ്ങൾക്കുള്ള കുടിവെള്ള വിതരണ സേവന ഫീസ് കുറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ സമർപ്പിച്ച നിർദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

വകാൻ ഗ്രാമത്തിന്റെയും വടക്കൻ ബാത്തിന ഗവർണറേറ്റിലെ ജബൽ അൽ അബ്‌യദ് പ്രദേശത്തിന്റെയും വികസനത്തിന് സമയപരിധി നിശ്ചയിക്കാൻ സുൽത്താൻ നിർദ്ദേശങ്ങൾ നൽകി. യാത്രകൾ, ക്യാമ്പിംഗ്, സാഹസിക വിനോദസഞ്ചാരം എന്നിവക്കുള്ള രണ്ട് പ്രധാന സ്ഥലങ്ങളായി ഇവയെ വികസിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മസ്‌കത്തിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് വകാൻ വില്ലേജ്.


സർക്കാർ സേവനങ്ങളുടെ വിലനിർണയ ഗൈഡിന്റെ കരട് മൂന്നാം ഘട്ടത്തിന്റെ ഫലങ്ങൾ മന്ത്രിസഭാ കൗൺസിൽ അംഗീകരിച്ചു. ഫീസ് റദ്ദാക്കൽ, കുറക്കൽ, ലഘൂകരിക്കൽ, ലയിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സാമൂഹിക സംരക്ഷണ സംവിധാനത്തിന്റെയും അതിന്റെ എല്ലാ പരിപാടികളുടെയും പ്രകടനം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സുൽത്താൻ ചൂണ്ടികാട്ടി.

ഇറക്കുമതി കുറക്കുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക ഉള്ളടക്കത്തിനായുള്ള ദേശീയ നയത്തിന് (2024-2030) മന്ത്രിസഭാ കൗൺസിൽ അംഗീകാരം നൽകിയതാണ് മന്ത്രിസഭാ യോഗത്തിലെ മറ്റൊരു പ്രധാന ചുവടുവെപ്പ്. “ദേശീയ ഉൽപ്പന്ന ലോയൽറ്റി പ്രോഗ്രാമിനും’ അനുമതി നൽകി. പ്രാദേശിക കമ്പനികളുടെ വളർച്ച വർധിപ്പിക്കാനായി ഒമാനി ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്.

പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുക, വ്യവസായങ്ങൾ പ്രാദേശികവൽക്കരിക്കുക, സംരംഭകരെ വികസിപ്പിക്കുകയും ദത്തെടുക്കുകയും ചെയ്യുക, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും വളർന്നുവരുന്ന കമ്പനികളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും സുൽത്താൻ ഊന്നിപ്പറഞ്ഞു.

സർക്കാർ പദ്ധതികളും പരിപാടികളും വിലയിരുത്തുന്നതിനും നയങ്ങളുടെയും പദ്ധതികളുടെയും ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ദേശീസ്ഥിതി വിവരകേന്ദ്രം നൽകുന്ന ഡാറ്റകൾ എല്ലാ സർക്കാർ യൂനിറ്റുകളും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും സുൽത്താൻ ഊന്നിപ്പറഞ്ഞു. ഉപപ്രധാന മന്ത്രിമാർ, മന്ത്രിമാർ സന്നിഹിതരായിരുന്നു.

STORY HIGHLIGHTS:The first cabinet meeting of the year was held under the chairmanship of Sultan Haitham bin Tariq.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker