കുവൈറ്റിൽ പ്രവാസി എൻജിനീയർമാർക്ക് വർക്ക് പെർമിറ്റ് നൽകുന്നതിന് 5 വർഷത്തെ പ്രവർത്തി പരിജയം നിർബന്ധം;പുതിയ മാറ്റം ഇങ്ങനെ
കുവൈത്ത് സിറ്റി: പഠനത്തിന് ശേഷം നാട്ടിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം കൂടി ഉണ്ടെങ്കിലെ വിദേശ എൻജിനീയര്മാര്ക് വർക്ക് പെർമിറ്റ് നൽക്കൂവെന്ന് കുവൈത്ത് എഞ്ചിനീയറിംഗ് സോസൈറ്റി അധികൃധർ വ്യക്തമാക്കി.
തങ്ങളുടെ നാട്ടിൽനിന്ന് എൻജിനീയർമാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപെട്ടു ഈജിപ്ഷ്യൻ അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചയിൽ കുവൈത്ത് എഞ്ചിനീറിങ് സൊസൈറ്റി മേധാവി ഫൈസൽ അൽ അതൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ വികസന- നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന് നിരവധി വിദേശഎൻജിനീയർമാരെ ആവശ്യമായി വരും. പൊതുമേഖലയിലേക്കുള്ള എൻജിനീയർ നിയമനം സിവിൽ സർവീസ് കമ്മീഷൻ വഴിയാണ് നടക്കുക. സ്വകാര്യ മേഖലയിലേക്ക് എൻജിനീയർമാരെ നിയമിക്കുമ്പോൾ ആരോഗ്യ മന്ത്രാലയത്തിലേക്ക് ഡോക്ടർമാരെ നിയമിക്കുമ്പോഴുള്ള അതെ മാനദണ്ഡം തന്നെയാണ് പരിഗണിക്കുക. അഞ്ചു വർഷത്തിൽ കുറഞ്ഞ പ്രവൃത്തി പരിചയമുള്ളവരെ അയോഗ്യരായി കണക്കാക്കപ്പെടുമെന്നും ഫൈസൽ അൽ അതൽ കൂട്ടിച്ചേർത്തു .
STORY HIGHLIGHTS:New conditions for issuance of permits to expatriate engineers in Kuwait.