പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ് വരുന്നു
ലോകത്ത് ഏറ്റവും കൂടുതല് ഉപയോക്താക്കള് ഉള്ള ആപ്പുകളില് ഒന്നായിരിക്കും ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ്.
ലോകത്തുള്ള ഭൂരിഭാഗം രാജ്യങ്ങളിലും വാട്സ്ആപ്പ് ജനപ്രിയമാണ്. ഇപ്പോള് വാട്സ്ആപ്പിന് സമാനമായി നരവധി ആപ്പുകള് ഉണ്ടെങ്കിലും ആദ്യ കാലങ്ങളില് വാട്സ്ആപ്പ് പോലുള്ള ആപ്പുകള് വളരെ ചുരുക്കം ആയിരുന്നു.
ഓരോ ദിവസവും ഉപഭോക്താക്കളെ ആകര്ഷിക്കാൻ വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകള് ഉള്പ്പെടുത്താൻ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഫോണ് നമ്ബര് ഇല്ലാതെയും സുഹൃത്തുക്കളെ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ യൂസര് നെയിം അടിസ്ഥാനമാക്കി സെര്ച്ച് ചെയ്യാൻ സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര് രൂപകല്പ്പന ചെയ്യുക. ആദ്യ ഘട്ടത്തില് വാട്സ്ആപ്പ് വെബ് ഉപഭോക്താക്കളിലേക്ക് പുതിയ ഫീച്ചര് എത്തിക്കാനാണ് പദ്ധതിയിടുന്നത്. തുടര്ന്ന് മൊബൈല് വേര്ഷനിലും യൂസര് നെയിം അടിസ്ഥാനമാക്കിയുള്ള സെര്ച്ച് ഫീച്ചര് ലഭ്യമായേക്കുമെന്നാണ് റിപ്പോര്ട്ട്.
പുതിയ ഫീച്ചര് എത്തുന്നതോടെ ഉപഭോക്താക്കള്ക്ക് യൂസര് നെയിം, ഫോണ് നമ്ബര് അല്ലെങ്കില് പേര് എന്നിവ ഉപയോഗിച്ച് മറ്റ് ഉപഭോക്താക്കളെ ‘സെര്ച്ച്’ ചെയ്യാൻ സാധിക്കും. വാട്സ്ആപ്പ് വെബ് സെര്ച്ച് ബാറിലാണ് ഇതിനായുള്ള സജ്ജീകരണങ്ങള് ഒരുക്കുക. ഈ ഫീച്ചറിലൂടെ ഉപഭോക്താക്കളുമായുള്ള ആശയവിനിമയം കൂടുതല് സുഗമമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തല്. നിലവില്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളില് യൂസര് നെയിം അടിസ്ഥാനമാക്കിയാണ് സെര്ച്ച് സാധ്യമാകുന്നത്.
STORY HIGHLIGHTS:WhatsApp comes with a new feature