GulfOman

6000 റിയാലിന് മുകളിൽ കൈവശമുള്ള യാത്രക്കാർ കസ്റ്റംസിനെ അറിയിക്കണം.റോയൽ ഒമാൻ പോലീസ് -കസ്റ്റംസ് വിഭാഗം അറിയിച്ചു.

മസ്കത്ത് | ഒമാൻ കര, വ്യോ
മാതിർത്തികൾ വഴി യാത ചെയ്യുന്ന എല്ലാവരും കസ്റ്റംസ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് -കസ്റ്റംസ് വിഭാഗം നിർദേശിച്ചു. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധന സഹായത്തിനും എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഒമാൻ കസ്റ്റംസ് അധികൃതർ ഇത്തരം നടപടികൾ എടുത്തിട്ടുള്ളത്.

അധിക കറൻസികൾ, വിലയേറിയ ലോഹങ്ങൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ കൊണ്ടുപോകുന്നുണ്ടെങ്കിൽ കസ്റ്റംസ് അധികൃതർ അറിയിക്കേണ്ടതാണ്.

6000 ഒമാനി റിയാലിന് മുകളിൽ തുക അല്ലെങ്കിൽ അതിന് തുല്യമായ കറൻസികൾ, ചെക്കുകൾ, ബോണ്ടുകൾ, ഷെയറുകൾ, പേയ്മെന്റ് ഓർഡറു കൾ, വിലയേറിയ ലോഹങ്ങളായ സ്വർണം, വജ്രം, രത്നക്കല്ലുകൾ തുടങ്ങിയവമായി അതിർത്തി പോയിന്റുകളിൽ പ്രവേശിക്കുമ്പോഴോ പുറത്തു പോകുമ്പോഴോ യാത്രക്കാർ കസ്റ്റംസിനെ അറിയിക്കേണ്ടതാണെന്നം റോയൽ ഒമാൻ പോലീസ് -കസ്റ്റംസ് വിഭാഗം അറിയിച്ചു.

STORY HIGHLIGHTS:Passengers with more than 6000 riyals should report to customs. Royal Oman Police – Customs Department informed.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker