മസ്കത്ത് | ഒമാനിൽ 2024ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സുൽത്താൻ ഹൈതം ബിൻ താരികിന്റെ രാജകീയ ഉത്തരവ് പുറത്തി റങ്ങി. സുൽത്താൻ ഹൈതം ബിൻ താരിക് അധികാരമേറ്റ ജനുവരി 11 ഒമാനിൽ ഔദ്യേ ാഗിക പൊതുഅവധി ദിനമാ യിരിക്കും. ഈ വർഷത്തെ ആദ്യ പൊതു അവധി കൂടി യായിരിക്കും ഇത്.
ഇസ്‌റാഅ് മിഅ് റാജ് (റജബ് 27), മുഹർറം ഒന്ന്, റബിഉൽ അവ്വൽ 12, ഒമാൻ ദേശീയ ദിനം (നവംബർ 18, 19), ചെറിയ പെരുന്നാൾ (റമ സാൻ 29 മുതൽ), ബലി പെ രുന്നാൾ (ദുൽ ഹിജ്ജ ഒമ്പത് മുതൽ 12 വരെ) എന്നിവയാ ണ് പൊതു അവധി ദിനങ്ങൾ.
ഹിജ്റ കലണ്ടർ തീയതികൾ പ്രകാരമുള്ള അവധികളിൽ ദിവസങ്ങളിൽ മാസപ്പിറവി കളുടെ അടിസ്ഥാനത്തിൽ മാറ്റമുണ്ടായേക്കും. പൊ തുഅവധി ദിനങ്ങൾ വാരാ ന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കിൽ പകരം ഒരു ദിവസം അവധി നൽകും.
രണ്ട് പെരുന്നാൾ ദിനങ്ങൾ വെള്ളിയാഴ്ച്‌ചയായി വന്നാലും മറ്റൊരു ദിവസം അവധി യായി പരിഗണിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അവധി ദിനങ്ങൾ നേരത്തെ അറിയുന്നതിലൂടെ സ്വദേശികൾക്കും വിദേശികൾക്കും യാത്രയും മറ്റും മുൻകൂട്ടി തീരുമാനിക്കാനാകും.
https://chat.whatsapp.com/Ext8frbdPHVGXaLRw0k7JK
STORY HIGHLIGHTS:2024 public holidays announced in Oman