ടൊയോട്ട പുതിയ മോഡല്‍ കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ മോഡല്‍ കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
മാരുതിയുമായി സഹകരിച്ച് അവതരിപ്പിച്ച ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ പ്രാരംഭവില 7.74 ലക്ഷം രൂപയാണ്. 13.04 ലക്ഷം രൂപയാണ് പരമാവധി വില (എക്‌സ് ഷോറൂം വില). മാരുതി ഫ്രോങ്ക്‌സിന്റെ റീബ്രാന്‍ഡ് ചെയ്ത വേര്‍ഷനാണ് ടൈസര്‍.
അഞ്ചു വേരിയന്റുകളിലാണ് കാര്‍ വിപണിയില്‍ അവതരിപ്പിച്ചത്. അപ്‌ഡേറ്റഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, നവീകരിച്ച എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, പുതുക്കിപ്പണിത ഫ്രണ്ട് ആന്റ് റിയര്‍ ബമ്പറുകള്‍, പുതിയ സെറ്റ് അലോയ് വീലുകള്‍ എന്നിവയായിരിക്കും ഫ്രോങ്ക്‌സില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ടൈസറില്‍ വരുത്തുന്ന മാറ്റങ്ങള്‍.
എന്നാല്‍ കാബിന്‍ ഫ്രോങ്ക്‌സിന് സമാനമാണ്. 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍ എന്നിവയും ടൈസറില്‍ സജ്ജീകരിച്ചിട്ടുണ്ട്. 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നിവയുള്‍പ്പെടെ ഫ്രോങ്ക്‌സിന്റെ അതേ സവിശേഷതകളോടെയാണ് ടൈസറിനെ സജ്ജീകരിച്ചിരിക്കുന്നത്.
ഇതിന്റെ സുരക്ഷാ കിറ്റില്‍ ആറ് എയര്‍ബാഗുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360ഡിഗ്രി ക്യാമറ എന്നിവ ഉള്‍പ്പെടുന്നു.
STORY HIGHLIGHTS:Leading automobile manufacturer Toyota has launched a new model car in the Indian market.