Entertainment

‘മേനേ പ്യാര്‍ കിയ’ എന്ന ചിത്രത്തിന്റെ ടീസര്‍ ട്രെന്‍ഡിങ്ങ്.

സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’ എന്ന ചിത്രത്തിന്റെ ടീസര്‍ ട്രെന്‍ഡിങ്ങ്. ടീസര്‍ ഇറങ്ങി നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി.

ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മന്ദാകിനി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത് എന്ന് ടീസര്‍ സൂചിപ്പിക്കുന്നു. ആക്ഷന്‍, കോമഡി, പ്രണയം, ഡ്രാമ, ത്രില്ലര്‍ ഘടകങ്ങള്‍ എന്നിവ കൃത്യമായി കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

എന്ന ഫീലാണ് ടീസര്‍ സമ്മാനിക്കുന്നത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്സിലി, ബിബിന്‍ പെരുമ്പിള്ളി, ത്രികണ്ണന്‍, മൈം ഗോപി, ബോക്സര്‍ ദീന, ജനാര്‍ദ്ദനന്‍, ജഗദീഷ് ജിവി റെക്സ്, എന്നിവരാണ് മറ്റ് താരങ്ങള്‍. സംവിധായകനായ ഫൈസല്‍, ബില്‍കെഫ്സല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

STORY HIGHLIGHTS:The teaser of the film ‘Maine Pyaar Kiya’ is trending.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker