GulfU A E

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് എട്ടരക്കോടി

ദുബൈ:ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പില്‍ മലയാളികളുടെ കൈയിലെത്തിയത് കോടികള്‍.

രണ്ടു മലയാളി സംഘങ്ങള്‍ക്കാണ് നറുക്കെടുപ്പില്‍ എട്ടരകോടിയോളം രൂപ ( 10 ലക്ഷം യു.എസ് ഡോളർ) സമ്മാനമായി ലഭിച്ചത്. ദുബായിലെ ഇൻഷ്വറൻസ് കമ്ബനിയിലെ ഐ.ടി വിഭാഗം ജീവനക്കാരൻ ഫയാദ് അഹമ്മദും (29) സംഘവുമാണ് ആദ്യ ജേതാക്കള്‍, ഫയാദിന്റെ പേരില്‍ നവംബർ 16ന് എടുത്ത 482ാം സീരീസിലെ 3266 നമ്ബർ ടിക്കറ്റിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. 12 വർഷമായി ടിക്കറ്റെടുത്തു വരികയാണ് ഫയാദും സംഘവും. ഒരോപ്രാവശ്യവും ഓരോരുത്തരുടെയും പേരിലാണ് ടിക്കറ്റെടുക്കുന്നത്. 10 സുഹൃത്തുക്കളുമായി ഫയാദ് സമ്മാനം പങ്കിടും.

വിനോദ് പുതിയപുരയിലും (29 സംഘവുമാണ് 8 കോടിയിലേറെ സമ്മാനം നേടിയ രണ്ടാമത്തെ മലയാളി സുഹൃദ് സംഘം. ദുബായിലെ ഡിനാറ്റയില്‍ എക്വിപ്മെന്റ് ഓപ്പറേറ്ററാണ് വിനോദ്. നവംബർ 30ന് എടുത്ത 486 സീരീസുലെ 1880 നമ്ബർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനത്തുര 9 സുഹൃത്തുക്കളുമായി പങ്കിടാനാണ് വിനോദിന്റെ തീരുമാനം. ഇതോടൊപ്പം നടന്ന ആഡംബര വാഹനങ്ങള്‍ നേടാനുള്ള നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാർക്കൊപ്പം തന്നെയായിരുന്നു. രാജശേഖരൻ സമരേശൻ (43) ആഡംബര കാറും ഷാർജയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അർഷാദ് അവി (29) ആഡംബര ബൈക്കും സമ്മാനമായി നേടി.

STORY HIGHLIGHTS:Malayalis win Rs 85 million in Dubai Duty Free Millennium Millionaire draw

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker