KeralaNews

മല്ലു ഹിന്ദു വാട്‌സ്‌ആപ് ഗ്രൂപ്പ്; ഗോപാലകൃഷ്ണന്റെ ഫോണ്‍ ആരും ഹാക്ക് ചെയ്തിട്ടില്ലെന്ന് പൊലീസ്

തിരുവനന്തപുരം:മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ കെ.ഗോപാലകൃഷ്ണന്റെ ഉദ്ദേശം ദുരൂഹമെന്ന് വ്യക്തമാക്കി പൊലീസ്.

ഗോപാലകൃഷ്ണന്റെ ഫോണ്‍ ആരും ഹാക്ക് ചെയ്തിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗ്രൂപ്പ് ഉണ്ടാക്കിയ ഫോണ്‍ രണ്ട് തവണ ഫോർമാറ്റ് ചെയ്ത് ഹാജരാക്കിയെന്നും പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ഹാജരാക്കിയത് മറ്റൊരു ഫോണെന്നും റിപ്പോർട്ടിലുണ്ട്..

ഒക്ടോബർ 31നാണ് മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്ന വാർത്ത പുറത്തെത്തുന്നത്. ഇതേദിവസം തന്നെ ഗോപാലകൃഷ്ണൻ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു എന്നാണ് വിവരം. പിറ്റേദിവസം ഉച്ചയ്ക്ക് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് കാട്ടി ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഗോപാലകൃഷ്ണൻ മെസേജ് അയച്ചു. തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം പൊലീസില്‍ പരാതിയും നല്‍കി.

ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയ നവംബര്‍ 4 ന് പോലീസ് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നവംബര്‍ 5ന് ഗോപാലകൃഷ്ണന്‍ നല്‍കിയത് വാട്ട്‌സ് ആപ്പ് ഉപയോഗിക്കാത്ത ഫോണ്‍ ആയിരുന്നു. പിന്നീട് നവംബര്‍ 6ന് യഥാര്‍ത്ഥ ഫോണ്‍ കൈമാറി. ആദ്യം ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് പൊലീസില്‍ പരാതി നല്‍കിയതിന് തലേദിവസമായ 3ാം തിയതിയായിരുന്നു. പിന്നാലെ നവംബര്‍ 6ന് ഫോണ്‍ ഹാജരാക്കുന്നതിനു മുന്‍പ് രാവിലെ രണ്ടു തവണ ഫോര്‍മാറ്റ് ചെയ്തു. ഫോറന്‍സിക് പരിശോധനയ്ക്ക് മുന്‍പേ പല തവണ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നു പൊലീസ് വ്യക്തമാക്കുന്നു.

ഹാക്കിങ് തെളിയിക്കുന്ന തരിമ്ബ് തെളിവ് പോലുമില്ലെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടാണ് സംസ്ഥാന പോലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. വ്യാജ പരാതി നല്‍കി തെറ്റിദ്ധരിപ്പിച്ചത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

STORY HIGHLIGHTS:Mallu Hindu WhatsApp group; Police say no one hacked Gopalakrishnan’s phone

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker