ഡൽഹി:ദമ്ബതികളെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വമ്ബൻ ട്വിസ്റ്റ്. മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയത് ദമ്ബതികളുടെ മകൻ അർജുൻ ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
മരണം സംഭവിച്ചപ്പോള്‍ താൻ വീടിന് പുറത്തായിരുന്നുവെന്നാണ് ഇയാള്‍ മുൻപ് പൊലീസിനോട് പറഞ്ഞിരുന്നത്.
ദമ്ബതികളെയും സഹോദരിയെയും ഉറക്കത്തിനിടെയാണ് അർജുൻ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ദമ്ബതികള്‍ തങ്ങളുടെ സ്വത്ത് മകള്‍ക്ക് വിട്ടു നല്കാൻ തീരുമാനിച്ചതില്‍ പ്രകോപിതനായിട്ടാണ് യുവാവ് കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.ഇയാള്‍
കുറച്ചു കാലമായി കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും മാതാപിതാക്കളുടെ വിവാഹവാർഷിക ദിനത്തില്‍ തന്നെ കൊലപാതകം നടത്താൻ പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. നിലവില്‍ ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് തെക്കൻ ദില്ലിയിലെ നെബ് സരായില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.53കാരനായ രാജേഷ്, ഭാര്യ കോമള്‍ (47), ഇവരുടെ 23 കാരിയായ മകള്‍ കവിത എന്നിവരാണ് കൊല്ലപ്പെട്ടത്. കുത്തേറ്റായിരുന്നു മൂവരുടെയും മരണം.
തന്റെ മാതാപിതാക്കളെയും സഹോദരിയെയും മരിച്ച നിലയില്‍ കണ്ടെത്തിയതായി ഇരുപതുകാരനായ അർജുൻ ത്നന്നെയാണ് പൊലീസിനെ അറിയിച്ചത്. ഇതിന് മുൻപ് ബന്ധുക്കളെ അടക്കം ഇയാള്‍ വിവരം അറിയിച്ചിരുന്നു. താൻ രാവിലെ പ്രഭാത നടത്തത്തിന് പോയതിന് ശേഷം തിരികെ വന്നപ്പോള്‍ മാതാപിതാക്കളെയും സഹോദരിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും താൻ പുറത്ത് പോയതുകൊണ്ടാണ് കൊലപാതകത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നുമാണ് അർജുൻ പൊലീസിനോടടക്കം പറഞ്ഞത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിർണായക വഴിത്തിരിവായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊലപാതകം നടന്ന സമയത്ത് വീട്ടിലേക്ക് പുറത്ത് നിന്നും ആരും വന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ അർജുന്റെ മൊഴിയില്‍ ഉണ്ടായ പൊരുത്തക്കേടുകള്‍ വഴിയാണ് പൊലീസ് അന്വേഷണം പൂർണമായും അർജുനിലേക്കായത്. ഒടുവില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് ദില്ലിയെ നടുക്കിയ ട്രിപ്പിള്‍ കൊലപാതകത്തില്‍ ട്വിസ്റ്റ് ഉണ്ടായത്.
STORY HIGHLIGHTS:Murder of a family of three in Delhi, the couple’s son is the accused