News

ഡിസംബര്‍ മുതല്‍ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ പ്രധാന മാറ്റങ്ങള്‍

ഡൽഹി:എ സ്ബിഐ ഉള്‍പ്പെടെ പ്രധാന ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങളില്‍ ഡിസംബർ ഒന്നു മുതല്‍ ചില മാറ്റങ്ങള്‍. പേയ്‌മെൻ്റ് ഫീസുകളിലും റിവാർഡ് പോളിസി നിയമങ്ങളിലുമാണ് പ്രധാന മാറ്റങ്ങള്‍.

ഡിസംബർ മുതല്‍ ഒരു ബില്ലിംഗ് സൈക്കിളില്‍ 50,000 രൂപയില്‍ കൂടുതലുള്ള യൂട്ടിലിറ്റി പേയ്‌മെൻ്റുകള്‍ക്ക് ഒരു ശതമാനം ഫീസ് ഈടാക്കും. ഗ്യാസ്, വൈദ്യുതി, വെള്ളം, മാലിന്യം, അപ്പാർട്ട്‌മെൻ്റ് സേവനങ്ങള്‍, വൈഫൈ തുടങ്ങിയവയെല്ലാം യൂട്ടിലിറ്റി പെയ്മൻ്റുകളില്‍ ഉള്‍പ്പെടുന്നതാണ്.

പ്രധാനമാറ്റങ്ങള്‍ ഇങ്ങനെ
50,000 രൂപയില്‍ കൂടുതലുള്ള പേയ്‌മെൻ്റുകള്‍ക്ക് ഒരു ശതമാനം ഫീസ്
വൈദ്യുതി, വെള്ളം, ഗ്യാസ് തുടങ്ങിയ സേവനങ്ങളുടെ പേയ്‌മെൻ്റുകള്‍ക്കെല്ലാം ഇത് ബാധകമാണ്.
ബില്ലിംഗ് സൈക്കിളില്‍ 50,000 രൂപയില്‍ താഴെയാണ് പേയ്‌മെൻ്റ് എങ്കില്‍ പ്രത്യേക നിരക്കുകളൊന്നുമില്ല.

ഡിജിറ്റല്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള റിവാർഡ് പോയിൻ്റുകള്‍ നിർത്തലാക്കിയിട്ടുണ്ട്. എല്ലാ പെയ്മൻ്റുകള്‍ക്കും റിവാർഡ് പോയിൻ്റുകള്‍ ലഭിക്കില്ല. ഇത് വിവിധ എസ്ബിഐ ക്രെഡിറ്റ് കാർഡുകള്‍ക്ക് ബാധകമാകും.

2024 സെപ്റ്റംബറില്‍, പുതിയ ക്ലബ് വിസ്താര എസ്ബിഐ ക്രെഡിറ്റ് കാർഡുകളും ക്ലബ് വിസ്താര എസ്ബിഐ ക്രെഡിറ്റ് കാർഡ് പ്രൈമും നിർത്തലാക്കുന്നതായി എസ്ബിഐ കാർഡ് പ്രഖ്യാപിച്ചിരുന്നു. ഈ കാർഡുകളുടെ വിതരണം 2024 സെപ്റ്റംബർ 28-ന് നിർത്തലാക്കിയിട്ടുണ്ട്.

എന്നാല്‍ നിലവിലെ കാർഡ് ഉടമകള്‍ക്ക് അവരുടെ കാർഡുകള്‍ ഉപയോഗിക്കാം.

മറ്റ് കാർഡുകളുടെ നിയമങ്ങളിലും മാറ്റങ്ങള്‍
എസ്ബിഐ കാർഡുകളില്‍ മാത്രമല്ല യെസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങളുണ്ട്. ആക്‌സിസ് ബാങ്ക് കാർഡ് ഉടമകളുടെയും എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉടമകളുടെയും റിവാർഡ് പോയിൻ്റ് നിയമങ്ങളില്‍ മാറ്റങ്ങളുണ്ട്.

2024 ഡിസംബർ 20 മുതലാണ് ആക്സിസ് ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഫീസില്‍ മാറ്റങ്ങള്‍ ഉണ്ടാകും.

റിവാർഡ് പോയിൻ്റുകള്‍ ഉപയോഗിക്കുന്നതിന് ആക്സിസ് ബാങ്ക് പ്രത്യേക റിഡംഷൻ ഫീസ് അവതരിപ്പിക്കുന്നു. ക്യാഷ് റിഡംപ്ഷനുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് 99 രൂപയും ജിഎസ്ടിയും ഈടാക്കും.

തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകള്‍ക്കാണ് ഈ ഫീസ് ബാധകമാകും. ആക്സിസ് ബാങ്ക് അറ്റ്ലസ് ക്രെഡിറ്റ് കാർഡ്, സാംസങ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്, ആക്സിസ് ബാങ്ക് മാഗ്നസ് ക്രെഡിറ്റ് കാർഡ് ആക്സിസ് ബാങ്ക് റിസർവ് ക്രെഡിറ്റ് കാർഡ് തുടങ്ങിയ വിവിധ കാർഡുകള്‍ക്ക് ഇത് ബാധകമാകും.

STORY HIGHLIGHTS:Major changes in credit card rules from December

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker