KeralaNews

എറണാകുളത്ത് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 3 പേര്‍ക്ക് പരുക്ക്

കൊച്ചി:എറണാകുളം ചക്കരപ്പറമ്ബില്‍ കോളജ് വിദ്യാർഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ദേശീയ പാതയിലുണ്ടായ അപകടത്തില്‍ 3 പേർക്ക് പരുക്കേറ്റു.

പുലര്‍ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ള കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്ബത്തൂരില്‍ നിന്ന് വർക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്.

ബസില്‍ 30 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് ബസ് ഉയർത്തി മാറ്റിയത്.

STORY HIGHLIGHTS:Bus carrying college students overturns in Ernakulam; 3 injured

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker