KeralaNews

നാട്ടികയിൽ ലോറി പാഞ്ഞുകയറിയുണ്ടായ അപടകത്തിൽ കുട്ടികൾ ഉൾപ്പടെ 5 പേർക്ക് ദാരുണാന്ത്യം

തൃശൂർ:നാട്ടികയിൽ മദ്യലഹരിയിൽ മരണപ്പാച്ചിൽ:ലോറി പാഞ്ഞുകയറിയുണ്ടായ അപടകത്തിൽ കുട്ടികൾ ഉൾപ്പടെ 5 പേർക്ക് ദാരുണാന്ത്യം
ഡ്രെെവർ മദ്യ ലഹരിയിൽ, ലെെസൻസില്ല.

തൃശൂർ: തൃശൂർ നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. കണ്ണൂർ ആലങ്കോട് സ്വദേശി ക്ലീനറായ അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നവരാണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന ക്ലീനർ അലക്സ് ആണ് വാഹനമോടിച്ചത്. ഇയാൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.




അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോയി. എന്നാൽ പിന്നാലെ എത്തിയ നാട്ടുകാർ ദേശീയ പാതയിൽ നിന്നാണ് ഇയാളെ തടഞ്ഞത്. ലോറി തടഞ്ഞുനിർത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഗോവിന്ദാപുരം ചെമ്മണം തോട് സ്വദേശികളാണ് മരിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയാണ് 5 പേർ മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് അതി ദാരുണമായ സംഭവമുണ്ടായത്. നാടോടികളായ 2 കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു. 7 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

നാട്ടിക അപകടമുണ്ടാക്കിയവർക്കെതിരെ മനഃപൂർവമായ നരഹത്യക്ക് തന്നെ കേസെടുക്കുമെന്ന് മന്ത്രി കെ.രാജൻ. പ്രാഥമികമായ കാര്യങ്ങൾ ചെയ്യാൻ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി സർക്കാർ തന്നെ മൃതദേഹം വീട്ടിലെത്തിക്കും. അപകടത്തിൽപെട്ടവർക്കായി സഹായം നൽകാൻ വേണ്ട നടപടികൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.

വളരെ നിർഭാഗ്യകരമായ അപകടമാണ് നാട്ടികയിലേത്. അലക്ഷ്യമായിട്ടാണ് ലോറി ഓടിച്ചത്. പരിക്കേറ്റ് ആറ് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കമ്മീഷണറും കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. സർക്കാരിന് റിപ്പോർട്ട് നൽകും. പ്രാഥമികമായ കാര്യങ്ങൾ ചെയ്യാൻ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചികിത്സ ഉറപ്പാക്കാൻ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

STORY HIGHLIGHTS:5 people, including children, die in a lorry accident in Nattika

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker