കൊച്ചി:സൂപ്പർമാർക്കറ്റിലെ സോഫ്റ്റ് വെയറില്‍ തിരിമറി നടത്തി 20 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. എറണാകുളത്തെ ഫ്ളാറ്റ് സമുച്ചയമായ അബാദ് മറൈൻ പ്ലാസിലെ സൂപ്പർമാർക്കിലാണ് യുവാവ് രണ്ടു വർഷമായി തട്ടിപ്പ് നടത്തി വന്നത്.
തട്ടിപ്പ് മനസ്സിലാക്കിയെന്നറിഞ്ഞതോടെ തമിഴ് നാട്ടിലേക്ക് കടന്ന് കളഞ്ഞ ഇയാളെ 5 മാസങ്ങള്‍ക്കിപ്പുറം ഇന്നലെയാണ് സെൻട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിയായ നാഗരാജൻ എറണാകുളം കടവന്ത്രയില്‍ താമസിച്ചു വരുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു സംഭവം.
‘മിസ് ക്വിക്ക് കണ്‍വീനിയൻസ് സ്റ്റോർ’ നടത്തിപ്പുകാരന്റെ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനം ആരംഭിച്ചത് മുതല്‍ നാഗരാജ് ജോലിചെയ്യുന്നുണ്ട്. പണമിടപാടും മറ്റും കണ്ടുപഠിച്ച് ഇയാള്‍ സോഫ്റ്റ് വെയറില്‍ ക്യാഷ് സെയില്‍ എന്നതിന് പകരം ക്രെഡിറ്റ് സെയിലെന്ന് എഴുതിച്ചേർക്കുകയായിരുന്നു. സോഫ്റ്റ് വെയറില്‍ കണക്കുകള്‍ തന്ത്രപരമായി മായ്ച്ചെങ്കിലും കള്ളത്തരമെല്ലാം സി.സി ടിവിയില്‍ പതിഞ്ഞു. സാമ്ബത്തിക ഇടപാടില്‍ സംശയം തോന്നിയ സ്ഥാപന നടത്തിപ്പുകാരൻ സി.സി ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് നാഗരാജ് സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തുന്നതായി കണ്ടെത്തിയത്. ഉടൻ പൊലീസില്‍ പരാതി നല്കി.
തട്ടിപ്പ് തിരച്ചറിഞ്ഞതോടെ നാഗരാജ് തമിഴ്നാട്ടിലേക്ക് കടന്ന് ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം നാഗരാജ് അതീവ രഹസ്യമായി എറണാകുളത്തെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ചെലവന്നൂരില്‍ തമ്ബടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള നാഗരാജ് തനിയെയാണ് സോഫ്റ്റ്വെയർ ഉപയോഗിക്കാനും മറ്റും പഠിച്ചത്. മറ്റാരെങ്കിലുമാണോ ഇത് പഠിപ്പിച്ചുനല്‍കിയതെന്നും അന്വേഷിക്കുന്നുണ്ട്.
താമസക്കാർക്കായി വൻകിട ഫ്ളാറ്റുകളില്‍ സൂപ്പർമാർക്കറ്റുകള്‍ തന്നെയുണ്ട്. ഇങ്ങിനെ വിവിധ ഫ്ളാറ്റുകളില്‍ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റാണ് ‘മിസ് ക്വിക്ക് കണ്‍വീനിയൻസ് സ്റ്റോർ’. ഇത്തരം സൂപ്പർമാർക്കറ്റുകളില്‍ കൂടുതലും ക്രെഡിറ്റ് കാർഡ് ഇടപാടുകളാണ് നടക്കുക. ഇത് മറയാക്കിയാണ് നാഗരാജ് തട്ടിപ്പ് നടത്തിയത്.
എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ സന്തോഷ്കുമാർ, സി. അനൂപ്, ഇന്ദുചൂഢൻ, മോനജ് ബാവ, സി.പി.ഒ സജി, സജില്‍ദേവ്, അനസ് എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
STORY HIGHLIGHTS:A young man with only a 10th grade education tampered with the supermarket’s software