IndiaNews

60 രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ കേസ്; 27 വര്‍ഷത്തിന് ശേഷം പ്രതിയെ പൊലീസ് പിടികൂടി 

27 വർഷം മുമ്ബ് നടന്ന മോഷണക്കേസിലെ പ്രതിയെ പിടികൂടി മധുര പൊലീസ്. 1997-ല്‍ 60 രൂപ കവരുകയും തുടർന്ന് ഒളിവില്‍ പോകുകയും ചെയ്തയാളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

ശിവകാശി സ്വദേശിയായ 55കാരൻ പന്നീർ സെല്‍വമാണ് അറസ്റ്റിലായത്.

ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ കണ്ടെത്തി പരിഹരിക്കാൻ അസിസ്റ്റൻ്റ് കമ്മിഷണർ ശൂരകുമാറിൻ്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സ്‌പെഷ്യല്‍ സബ് ഇൻസ്‌പെക്ടർമാരായ സന്താനപാണ്ഡ്യൻ, പനീർശെല്‍വൻ എന്നിവരുടെ നേതൃത്വത്തില്‍ ഒളിവില്‍ പോയ പ്രതികളെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി. തെപ്പക്കുളം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റർ ചെയ്തിരുന്ന കേസിലാണ് പന്നീർ സെല്‍വം ഒളിവില്‍ പോയതായി കണ്ടെത്തിയത്. ഇരയില്‍ നിന്ന് 60 രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയെന്നായിരുന്നു കേസ്.

പന്നീർ സെല്‍വം ശിവകാശിയിലുണ്ടെന്ന് അന്വേഷണത്തിനൊടുവില്‍ പൊലീസിന് വിവരം ലഭിച്ചു. ഈ സമയം വിവാഹം കഴിച്ച്‌ കുടുംബത്തോടൊപ്പം ജീവിതം നയിക്കുകയായിരുന്നു പന്നീർ സെല്‍വം. പോപ്പുലേഷൻ സർവേയർമാരെ മറയാക്കിയ അന്വേഷണ സംഘം ഇയാളുടെ കുടുംബത്തെ സമീപിച്ചു. തുടർന്ന് ഇയാളുടെ ഐഡൻ്റിറ്റി സ്ഥിരീകരിച്ച ശേഷമാണ് കുറ്റകൃത്യം നടന്ന് 27 വർഷത്തിനിപ്പുറം പൊലീസ് പന്നീർ സെല്‍വത്തെ അറസ്റ്റ് ചെയ്യുന്നത്.

STORY HIGHLIGHTS:The case of stealing Rs 60 and absconding;  The accused was caught by the police after 27 years

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker