ബാംഗ്ലൂർ:കർണാടകയില്‍ വെല്ലുവിളിയുടെ ഭാഗമായി പടക്കംനിറച്ച പെട്ടിയുടെ പുറത്തിരുന്ന 32കാരൻ പൊട്ടിത്തെറിച്ച് മരിച്ചു.
ദീപാവലി രാത്രിയിലാണ് ദാരുണസംഭവം ഉണ്ടായത്. ശബരീഷ് ആണ് മരിച്ചത്.
ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഒക്ടോബർ 31ന് രാത്രിയില്‍ ശബരീഷും സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ചിരുന്നു. പടക്കം നിറച്ച പെട്ടിയുടെ മുകളില്‍ ഇരിക്കാമെങ്കില്‍ ഓട്ടോറിക്ഷ നല്‍കാമെന്ന് സുഹൃത്തുക്കള്‍ ശബരീഷിന് വാഗ്ദാനം ചെയ്തു.
തൊഴില്‍ രഹിതനായ യുവാവ് സുഹൃത്തുകളുടെ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ശബരീഷ് പടക്കപ്പെട്ടിയുടെ മുകളില്‍ ഇരുന്നതിന് പിന്നാലെ സുഹൃത്തുക്കള്‍ തീ കൊളുത്തി. പിന്നാലെ സുഹൃത്തുക്കള്‍ സ്ഥലത്ത് നിന്ന് ദൂരേക്ക് ഓടി മാറി.
പടക്കം പൊട്ടിത്തെറിച്ചതിന് പിന്നാലെ യുവാവ് നിലത്ത് വീണു. ഉടൻ തന്നെ സുഹൃത്തുകള്‍ ഗുരുതര പരിക്കേറ്റ ശബരീഷിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, ആരോഗ്യനില മോശമായ യുവാവ് നവംബർ രണ്ടിന് മരിച്ചു.
യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കൊനാനകുണ്ടെ പൊലീസ് ആറു പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. സംഭവത്തിന്‍റെ സി.സിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ശബരീഷ് തൊഴില്‍ രഹിതനാണെന്നും ഓട്ടോറിക്ഷ ലഭിക്കുന്നതോടെ നല്ലൊരു ഭാവി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ചതെന്നും സൗത്ത് ഡി.സി.പി ലോകേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
STORY HIGHLIGHTS:The young man who accepted the challenge of his friends had a tragic end
32 year old Shabarish d!ed after a box of Crackers burst under his butt in Konanakunte, South Bengaluru. His friends had promised to buy him an autorickshaw if he won the challenge of sitting on a box of bursting crackers.#karnataka #Bengalurupic.twitter.com/bTnkGkO1YJ
— Karnataka Update (@about_karnataka) November 4, 2024