KeralaNewsPolitics

സഹപ്രവര്‍ത്തകൻ്റെ ജീവനെടുത്ത വീഴ്ച്ച : കണ്ണൂര്‍ കലക്ടറെ സ്ഥലം മാറ്റിയേക്കും

കണ്ണൂർ:ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് യാത്രയയപ്പ് യോഗത്തില്‍ പരസ്യമായി അപമാനിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തില്‍ കാഴ്ചക്കാരനായി നോക്കി നിന്ന കണ്ണൂർ ജില്ലാ കലക്ടർക്ക് ഗുരുതര വീഴ്ച്ചയെന്ന് വിലയിരുത്തല്‍.

ഇതു സംബന്ധിച്ചു കലക്ടർ അരുണ്‍ കെ.വിജയൻ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് റവന്യു മന്ത്രിയുടെ ഓഫിസിൻ്റെ വിലയിരുത്തല്‍ ഇതോടെ കണ്ണൂരിലെ കലക്ടറെ മാറ്റാൻ സാദ്ധ്യതയേറിയിട്ടുണ്ട്.

തന്നോടൊപ്പം ഇരിക്കുന്ന സഹപ്രവർത്തകനെ ക്ഷണിക്കപ്പെടാത്ത അതിഥിയായി വന്ന് ഒരു ജനപ്രതിനിധി വന്ന് പെരുമാറുമ്ബോള്‍ വായയും മൂക്കും പൊത്തിയിരുന്ന കണ്ണൂർ കലക്ടർ അരുണ്‍ കെ വിജയനെതിരെ ജനരോഷമുയർന്നിരുന്നു.അപമാന ഭാരത്താല്‍ ജീവനൊടുക്കിയ എ.ഡി. എമ്മിനെ യാതൊരു വസ്തുതയുടെയും പിൻബലമില്ലാതെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ കവല ചട്ടമ്ബിയിറങ്ങിയപ്പോലെ പെരുമാറിയപ്പോള്‍ തൻ്റെ മുൻപിലുള്ള ചായയില്‍ പഞ്ചാസാരയിട്ട് ഇളക്കി രസിക്കുകയായിരുന്നു കലക്ടർ എഡി. എമ്മിനുള്ള യാത്രായയപ്പ് വേളയില്‍ പി.പി ദിവ്യ ക്ഷണിക്കപ്പെടാതെ തൻ്റെ പ്ളഗുകളായ ദൃശ്യമാധ്യമപ്രവർത്തകരെയും കൂട്ടി സീനുണ്ടാക്കിയതാണ് അനിഷ്ടസംഭവങ്ങളുണ്ടാക്കിയത്. ഇതിനായി ദിവ്യ അവിടെ എത്തുമെന്ന വിവരം മുൻകൂട്ടി ലഭിച്ചിട്ടും കലക്ടർക്ക് വിലക്കാനുള്ള ധൈര്യമുണ്ടായില്ല.

അന്നേ ദിവസം രാവിലെ ഐക്യദാർഡ്യ പക്ഷാചരണമെന്ന മെന്ന പിന്നോക്ക വികസന വകുപ്പിൻ്റെ പരിപാടിയില്‍ കലക്ടർക്കൊപ്പം ദിവ്യ പങ്കെടുത്തിരുന്നു വെന്നും സ്വകാര്യമായിചില കാര്യങ്ങള്‍ സംസാരിച്ചുവെന്നാണ് വിവരം തൻ്റെ മൊബൈല്‍ ഫോണിലുള്ള ചില കാര്യങ്ങള്‍ കലക്ടർക്ക് ദിവ്യകാണിച്ചു. കൊടുത്തിരുന്നു വെന്നും പരിപാടിയില്‍ പങ്കെടുത്തിരുന്ന ദ്യക്സാക്ഷികളില്‍ ചിലർ പറയുന്നു.. ഇതെല്ലാം വ്യക്തമാക്കുന്നത് എ.ഡി എം കെ. നവീൻ ബാബുവിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉന്നയിക്കുമെന്നും നേരത്തെ കലക്ടർ അറിഞ്ഞിരുന്നുവെന്നാണ്.ഇതെല്ലാം നേരത്തെ അറിഞ്ഞിട്ടും തടയാൻ കഴിയാതിരുന്ന കലക്ടറുടെ നടപടി അങ്ങേയറ്റം കൃതുവിലോ പ മാണെന്നാണ് ജീവനക്കാരും രാഷ്ട്രീയ നേതാക്കളും ആരോപിക്കുന്നത്.

ജീവനൊടുക്കിയ നവീൻ ബാബുവിൻ്റെ ബന്ധുക്കള്‍ ഈ കാര്യം ചോദിച്ചപ്പോള്‍ ഇങ്ങനെ സംഭവിക്കുംമെന്ന് താനറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു അരുണ്‍ കെ.വിജയൻ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ കണ്ണൂരിനെ ഏതു പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനുള്ള കാവല്‍ മാലാഖകൂടിയാണ്.വരാൻ പോകുന്ന കാര്യങ്ങള്‍ പോലും മുൻകൂട്ടി കണ്ട് പ്രതികരിക്കാനുള്ള ശേഷിയാണ് ഒരു ഉത്തമ ഭരണാധികാരിക്ക് വേണ്ടത്. ഇതിനുള്ള ആർജ്ജവവും കരുത്തുമാണ് സിവില്‍ സർവീസുകാർക്ക് മസൂറിയിലെ കഠിനപരിശീലനത്തിലൂടെ ലഭിക്കുന്നത്. എന്നാല്‍ തൻ്റെ മുൻപില്‍ ലജ്ജാവഹമായ ഭരണഘടനാ വിരുദ്ധമായ സംഭവ വികാസം അരങ്ങേറുമ്ബോള്‍ കലക്ടർക് അതിനെതിരെ ഒരു ചെറു ശബ്ദം പോലും പുറപ്പെടുവിപ്പിക്കാനായില്ല.

ഇദ്ദേഹം കുറ്റകരമായമൗനം പാലിച്ചതാണ് പിന്നീടുണ്ടായ ദുരന്തങ്ങള്‍ക്ക് കാരണമായത്. യാത്രയയപ്പ് പരിപാടി കഴിഞ്ഞപ്പോള്‍ തനിക്ക് ലഭിച്ച ഉപഹാരം കൊണ്ടു പോകാതെയാണ് നവീൻ ബാബു മടങ്ങിയത്. താൻ ഇനിജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന് അദ്ദേഹം സഹപ്രവർത്തകരില്‍ പലരോടും ഹൃദയം നുറും ങ്ങിയ വേദനയോടെ പറഞ്ഞിരുന്നു. എന്നാല്‍ കലക്ടർ ഉള്‍പ്പെടെയുള്ളവർ അദ്ദേഹത്തെ ആശ്വസിപ്പിക്കാനോ അന്തരീക്ഷം ലഘൂകരിക്കാനോ ശ്രമിച്ചില്ല. സംഭവം വലിയ വിവാദമാക്കിയ ചാനല്‍ പ്രവർത്തകരും ബ്രേക്കിങ് ന്യൂസ് പുറത്തുവിടുമ്ബോള്‍ വാർത്തയിലെ പ്രതിഭാഗത്തു നില്‍ക്കുന്നയാളുടെ പ്രതികരണമോ വിശദീകരണമോ തേടിയില്ല. എല്ലാവരും കൂടി നീതി നിഷേധിക്കുകയായിരുന്നു കണ്ണൂരിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനായിരുന്നിട്ട് കൂടി നവീൻ ബാബുവിന് .

ഇദ്ദേഹം കാസർകോടും പത്തനംതിട്ടയിലും മറ്റിടങ്ങളിലും ജോലി ചെയ്യുമ്ബോള്‍ ഇത്തരമൊരു അഴിമതിആരോപണം ഉയർന്നിട്ടില്ല. വിരമിക്കാൻ ഇനി ഏഴുമാസം മാത്രം ബാക്കി നില്‍ക്കവെ സ്വന്തം ജില്ലയായപത്തനംതിട്ട യിലെ എ.ഡി. എമ്മായി ചുമതല ഏല്‍ക്കേണ്ടിടത്തു നിന്നാണ് അപ്രതീക്ഷമായി വിട വാങ്ങുന്നത്. ഒരു കുടുംബത്തിൻ്റെ തന്നെ പ്രതീക്ഷകളും സന്തോഷങ്ങളും തല്ലിക്കെടുത്തിയാണ് അതിദാരുണമായി ആത്മഹത്യ അരങ്ങേറിയത്. എളുപ്പത്തില്‍ ഒഴിവാക്കാൻ കഴിയുമായിരുന്ന അനിഷ്ടസംഭവമായിരുന്നു അത്.

STORY HIGHLIGHTS:The fall that took the life of a colleague: Kannur collector may be transferred

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker