IndiaNews

അതിർത്തിക്ക് സമീപം ചൈന നിർമാണ പ്രവർത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്ന് വ്യോമസേന മേധാവി അമർ പ്രീത് സിങ്

അതിർത്തിക്ക് സമീപം ചൈന നിർമാണ പ്രവർത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്ന് വ്യോമസേന മേധാവി അമർ പ്രീത് സിങ്.ലഡാക്ക് മേഖലയില്‍ ഇത് ഊർജിതമാണ്. ഇത് കണക്കിലെടുത്ത് ഇന്ത്യ അതിർത്തി മേഖലയിലെ നവീകരണ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
ഭാവിയിലെ സുരക്ഷ ഭീഷണി കൂടി കണക്കിലെടുത്ത് തദ്ദേശീയ ആയുധങ്ങള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. 2047ഓടെ വായുസേനയുടെ ആയുധശേഖരത്തില്‍ ഭൂരിഭാഗവും തദ്ദേശീയമായി ഉല്‍പാദിപ്പിച്ചവയാവും. പോരാട്ട സ്ക്വാഡ്രണുകള്‍ കുറയുന്നത് ആശങ്കജനകമാണ്. കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ പിൻവലിക്കുന്നതിന് അനുസരിച്ച്‌ പുതിയവ സജ്ജമാക്കേണ്ടതുണ്ട്.
തേജസ് യുദ്ധ വിമാനം സജ്ജമാക്കുന്നതില്‍ കാലതാമസമുണ്ടായി. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (എച്ച്‌.എ.എല്‍) ആണ് തേജസ് നിർമിക്കുന്നത്. നിർമാണം ത്വരിതപ്പെടുത്തുന്നതിലൂടെ ഇത് പരിഹരിക്കാമെന്നാണ് കരുതുന്നത്. പ്രതിവർഷം 24 വിമാനങ്ങള്‍ നിർമിക്കുമെന്ന എച്ച്‌.എ.എല്ലിന്റെ വാഗ്ദാനം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിർബന്ധിതരായാല്‍ മാത്രം ഏറ്റുമുട്ടല്‍ എന്നതാണ് നിലപാട്. സാങ്കേതിക വിദ്യയില്‍ ചൈനയുടെ മികവ് ഇന്ത്യക്ക് വലിയ വെല്ലുവിളിയല്ലെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS:Air Force Chief Amar Preet Singh said that China has activated construction activities near the border

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker