ബാംഗ്ലൂർ:കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ് ലിസ്റ്റ് പ്രകാരം ഒന്നാം സ്ഥാനം നേടി ആകാശ എയർ.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) നല്കിയ കണക്കുകള്‍ പ്രകാരം 92.6% സമയനിഷ്ഠ പാലിക്കുന്ന എയർലൈനാണ് ആകാശ എയർ. ഇൻഡിഗോ, വിസ്താര എന്നിവയെ പിന്തള്ളിയാണ് ആകാശ എയർ ഒന്നാമതെത്തിയത്.
സമയനിഷ്ഠ പാലിക്കുന്ന കാര്യത്തില്‍ ഇൻഡിഗോ രണ്ടാം സ്ഥാനത്താണ്(90.3%), വിസ്താര മൂനാം സ്ഥാനത്തും(89.5%). സ്പൈസ്ജെറ്റ് ആണ് സമയനിഷ്ഠയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. 60.9% മാത്രമാണ് സ്പൈസ്ജെറ്റ് കൃത്യത പുലർത്തുന്നത്.
2023 ജൂണില്‍ സർവീസുകളില്‍ (ഓണ്‍-ടൈം പെർഫോമൻസ് – ഒ.ടി.പി) സമയക്രമം നോക്കിയാണ് ഡിജിസിഎ പട്ടിക തയ്യാറാക്കിയത്.
ഡിജിസിഎ നല്കിയ കണക്കുകള്‍ പ്രകാരം ജൂണ്‍ മാസത്തില്‍ ഇന്ത്യൻ ആഭ്യന്തര വിമാനക്കമ്ബനികള്‍ 1.32 കോടി യാത്രക്കാരെ വഹിച്ചു. 2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആഭ്യന്തര വിമാനക്കമ്ബനികള്‍ കയറ്റിയ യാത്രക്കാരുടെ എണ്ണം 793.48 ലക്ഷമാണ്.
മുൻവർഷം ഇതേ കാലയളവില്‍ ഇത് 760.93 ലക്ഷമായിരുന്നു, ഇതുവഴി 4.28% വാർഷിക വളർച്ചയും 5.76% പ്രതിമാസ വളർച്ചയും രേഖപ്പെടുത്തിയാതായി ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു.”
ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ, വിപണി വിഹിതത്തിലും അതിൻ്റെ ആധിപത്യം തുടർന്നു, 60.8% എന്ന ഉയർന്ന വിപണി വിഹിതം നിലനിർത്തി.
ടാറ്റ സണ്‍സിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 14.6% വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്താണ്. ജൂണില്‍ എയർ ഇന്ത്യ 19.22 ലക്ഷം യാത്രക്കാരെ വഹിച്ചു.
ജൂണില്‍ 12.76 ലക്ഷം യാത്രക്കാരുമായി വിസ്താര 9.7% വിപണി വിഹിതം നേടി മൂന്നാം സ്ഥാനത്താണ്. അതേസമയം, ടാറ്റ സണ്‍സിൻ്റെ ചെലവ് കുറഞ്ഞ വിമാനക്കമ്ബനിയായ എയർ ഇന്ത്യ എക്സ്പ്രസിന് 4.8% വിപണി വിഹിതം ഉണ്ടായിരുന്നു, ഇത് മെയ് മാസത്തെ അപേക്ഷിച്ച് 0.3% കുറഞ്ഞു.
ആകാശ എയറിന്റെ വിപണി വിഹിതം 4.8 ശതമാനത്തില്‍ മാറ്റമില്ലാതെ തുടർന്നു,
STORY HIGHLIGHTS:Akasha Air bagged first position in punctuality.