Sports

ക്രിക്കറ്റ് ടെസ്റ്റില്‍ വൻ വിജയം ആഘോഷിച്ച്‌ ഇന്ത്യൻ വനിതകള്‍.

ദക്ഷിണാഫ്രിക്കക്കെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ വൻ വിജയം ആഘോഷിച്ച്‌ ഇന്ത്യൻ വനിതകള്‍. 10 വിക്കറ്റിനാണ് ഹർമൻപ്രീത് കൗറും സംഘവും എതിരാളികളെ തകർത്തത്.

രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 37 റണ്‍സിന്റെ വിജയലക്ഷ്യം വെറും 9.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ അടിച്ചെടുത്തു. 30 പന്തില്‍ നിന്ന് 24 റണ്‍സുമായി ഷെഫാലി വര്‍മയും 26 പന്തില്‍ നിന്ന് 13 റണ്‍സുമായി ശുഭ സതീഷും പുറത്താകാതെ നിന്നു. രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യന്‍ ബൗളര്‍ സ്‌നേഹ് റാണ പത്ത് വിക്കറ്റ് വീഴ്‌ത്തി. ആദ്യ ഇന്നിങ്‌സില്‍ എട്ടും രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുമാണ് സ്‌നേഹ് റാണ സ്വന്തമാക്കിയത്. ജൂലന്‍ ഗോസ്വാമിക്ക് ശേഷം വനിതാ ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സ്നേഹ് റാണ.

സ്കോർ: ഇന്ത്യ 603/6 ഡിക്ല. & 37/0, ദക്ഷിണാഫ്രിക്ക 266 & 373.

നാലാമത്തെയും അവസാനത്തെയും ദിവസമായ തിങ്കളാഴ്ച രാവിലെ രണ്ട് വിക്കറ്റിന് 232 റണ്‍സെന്ന ശക്തമായ നിലയിലാണ് സന്ദർശകർ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ചത്. 93 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റനും ഓപണറുമായ ലോറ വോള്‍വാർട്ട് (122) സെഞ്ച്വറി നേടി.

മാരിസാനേ കാപ്പ് 31 റണ്‍സില്‍ മടങ്ങിയപ്പോള്‍ 61 റണ്‍സ് ചേർത്ത നാഡിൻ ഡി ക്ലെർക്കിന്റെ ബാറ്റിങ് ഇന്നിങ്സ് തോല്‍വി ഒഴിവാക്കി. 373ല്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സ് അവസാനിപ്പിക്കുമ്ബോള്‍ അവർക്ക് 36 റണ്‍സ് ലീഡുണ്ടായിരുന്നു. ഇന്ത്യക്കുവേണ്ടി സ്നേഹ് റാണയും ദീപ്തി ശർമയും രാജേശ്വരി ഗെയ്ക് വാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിങ്സില്‍ സ്നേഹ് എട്ടുപേരെ മടക്കിയിരുന്നു.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ ഓപണർമാരായ ഷഫാലി വർമയും (30) ശുഭ സതീഷും (13) പുറത്താകാതെ നിന്നു. ഷഫാലിയുടെ (205) ഇരട്ട ശതകവും സ്മൃതി മന്ദാനയുടെ (149) സെഞ്ച്വറിയുമാണ് ആതിഥേയർക്ക് ഒന്നാം ഇന്നിങ്സില്‍ കൂറ്റൻ സ്കോർ സമ്മാനിച്ചത്.

STORY HIGHLIGHTS:Indian women celebrate a huge victory in the cricket test.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker