ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നീക്കത്തില്‍ ജയില്‍ ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെ കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐക്കും സ്ഥലംമാറ്റം.
കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. ട്രൗസർ മനോജിന് ഇളവ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു കെകെ രമയുടെ മൊഴിയെടുത്തത്.
ടിപി ചന്ദ്രശേഖരൻ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ് നല്കി ജയിലില്‍ നിന്ന് പുറത്തിറക്കാനായിരുന്നു സർക്കാർ നീക്കം. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് സ്പെഷ്യല്‍ ഇളവ് നല്‍കാനാണ് വഴി വിട്ട നീക്കം നടത്തിയത്. 20 വർഷം വരെ ഈ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയായിരുന്നു സർക്കാരിന്റെ നീക്കം.
STORY HIGHLIGHTS:The ASI who took the statement of KK Rama has also been transferred.