ഡൽഹി:സൈബറാക്രമണമുണ്ടാവാനുള്ള സാധ്യത മുൻനിർത്തി ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ആർ.ബി.ഐ. മുഴുവൻ സമയവും ബാങ്കിന്റെ സിസ്റ്റം നിരീക്ഷിക്കണമെന്ന് ആർ.ബി.ഐ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്റലിജൻസില്‍ നിന്നും ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആർ.ബി.ഐ നിർദേശം. ജൂണ്‍ 24ാം തീയതിയാണ് ആർ.ബി.ഐ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
നേരത്തെ നിരവധി സൈബർ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവർത്തിച്ച ലുല്‍സ്സെക് എന്ന സംഘം ഇന്ത്യൻ ബാങ്കുകളെ ലക്ഷ്യമിട്ടതായി ആർ.ബി.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാനമായ മുന്നറിയിപ്പ് രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന് കഴിഞ്ഞ വർഷവും ലഭിച്ചിരുന്നു.
നെറ്റ്‍വർക്ക് ആക്ടിവിറ്റികളും സെർവറുകളും, സ്വിഫ്റ്റ്, കാർഡ് നെറ്റ്‍വർക്ക്, ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി, യു.പി.ഐ, റിയല്‍ ടൈം പേയ്മെന്റ് സിസ്റ്റം എന്നിവയിലെല്ലാം ശക്തമായ നിരീക്ഷണം തുടരണമെന്നാണ് ആർ.ബി.ഐ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശം.
കഴിഞ്ഞ 20 വർഷത്തിനിടെ 20,000ത്തോളം സൈബർ ആക്രമണങ്ങളാണ് രാജ്യത്ത് ധനകാര്യമേഖലയില്‍ ഉണ്ടായത്. ഇത് മൂലം 20 ബില്യണ്‍ ഡോളർ നഷ്ടമായിട്ടുണ്ടെന്നും ആർ.ബി.ഐ ഫിനാൻഷ്യല്‍ സ്റ്റബിലിറ്റി റിപ്പോർട്ടില്‍ പറയുന്നു.
ഇതില്‍ 25 ശതമാനം ആക്രമണങ്ങളും ഇമെയില്‍ ലിങ്കിലും വെബ്സൈറ്റിലും ക്ലിക്ക് ചെയ്യുക വഴി ഉണ്ടായതാണെന്നും ആർ.ബി.ഐ പറയുന്നു.
STORY HIGHLIGHTS:RBI has warned banks against the possibility of cyber attack.