വാട്‌സാപ്പിൽ പുതിയ അപ്ഡേറ്റ്:
വാട്‌സാപ്പിൽ പുതിയ അപ്ഡേറ്റ്: കൂടുതൽ പേരുമായി വീഡിയോ കോളിൽ ഒരുമിച്ചു സമയം ചിലവഴിക്കാം
2015-ലാണ് വാട്സാപ്പില്‍ കോളിങ് സൗകര്യം അവതരിപ്പിച്ചത്. അതിന് ശേഷം ഗ്രൂപ്പ് കോളുകൾ, വീഡിയോ കോളുകൾ ഉൾപ്പടെ പലവിധ പരിഷ്കാരങ്ങൾക്കു വിധേയമായിട്ടുണ്ട്. ഇപ്പൊഴിതാ വാട്സാപ്പിലെ വീഡിയോ കോളിങ് ഫീച്ചറിൽ വിവിധ അപ്ഡേറ്റുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
പ്രധാന മാറ്റങ്ങൾ
വാട്സാപ്പിന്റെ മൊബൈൽ, ഡെസ്ക്ടോപ്പ് ആപ്പുകൾക്ക് വേണ്ടിയുള്ള അപ്ഡേറ്റുകളാണ് അവതരിപ്പിച്ചത്. വീഡിയോ കോളിൽ പങ്കെടുക്കുന്ന പരമാവധി അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചതുള്‍പ്പടെ പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് വാട്സാപ്പ് അവതരിപ്പിച്ചത്.
1.കൂടുതൽ ആളുകൾക്ക് വീഡിയോ കോൾ:
– ഡെസ്ക്ടോപ്പ്: ഡെസ്ക്ടോപ്പ് ആപ്പിൽ, ഇനി 32 പേർക്ക് വരെ വീഡിയോകോളിൽ പങ്കെടുക്കാൻ സാധിക്കും. നേരത്തെ വിൻഡോസ് ആപ്പിൽ 16 പേരെയും മാക്ക് ഒഎസിൽ 18 പേരെയുമാണ് വീഡിയോ കോളിൽ അനുവദിച്ചിരുന്നത്.
– മൊബൈൽ: മൊബൈൽ പ്ലാറ്റ്ഫോമിൽ, നേരത്തെ തന്നെ 32 പേർക്ക് വീഡിയോകോളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നു.
2. സ്ക്രീൻ ഷെയർ:
ശബ്ദത്തോടുകൂടി സ്ക്രീൻ ഷെയർ ചെയ്യാനുള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാനും വീഡിയോകൾ ആസ്വദിക്കാനും ഇതുവഴി സാധിക്കും. സ്ക്രീൻ ഷെയർ ചെയ്യുന്നതിനൊപ്പം അതിലെ ശബ്ദവും മറ്റുള്ളവരുമായി പങ്കുവെക്കാനാവും.
3. സ്പീക്കർ ഹൈലൈറ്റ്:
ഗ്രൂപ്പ് വീഡിയോ കോളിൽ സംസാരിക്കുന്ന ആളുടെ വിൻഡോ സ്ക്രീനിൽ ആദ്യം കാണുന്ന സ്പീക്കർ ഹൈലൈറ്റ് സംവിധാനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ഗുണമേന്മയുള്ള ശബ്ദവും വീഡിയോയും:
– എംലോ കൊഡെക്ക് (Mlow Codec): വാട്സാപ്പ് അടുത്തിടെ അവതരിപ്പിച്ച ഈ സാങ്കേതിക വിദ്യ, ശബ്ദത്തിന്റേയും വീഡിയോയുടെയും ഗുണമേന്മ ഉയർത്തുന്നു.
– നോയ്സ് എക്കോ കാൻസലേഷൻ: വാട്സാപ്പ് മൊബൈലിൽ നിന്നുള്ള വീഡിയോ, വോയ്സ് കോളുകളിൽ നോയ്സ് എക്കോ കാൻസലേഷൻ സൗകര്യങ്ങൾ ലഭ്യമാണ്.
– ഉയർന്ന റസലൂഷൻ: അതിവേഗ കണക്ടിവിറ്റി ഉള്ളവർക്ക് ഉയർന്ന റസലൂഷനിൽ വീഡിയോ കോൾ ചെയ്യാനുമാവും.
ഇതു പോലെയുള്ള നവീന ഫീച്ചറുകൾ വാട്സാപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം നൽകും.
STORY HIGHLIGHTS:New update on WhatsApp