IndiaNews

2024 മേയ് 1 മുതല്‍ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങള്‍ നടപ്പിലാക്കുന്നു.

ഈന്ത്യയിലെ പല പ്രമുഖ ബാങ്കുകളും 2024 മേയ് 1 മുതല്‍ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങള്‍ നടപ്പിലാക്കുന്നു.

മാറുന്ന നിയമങ്ങള്‍ അറിയുന്നത് നമ്മുടെ സാമ്ബത്തിക ആസൂത്രണത്തെ സഹായിക്കും. പ്രധാന ബാങ്കുകള്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചറിയാം.

ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് 2024 മേയ് 1 മുതല്‍ വിവിധ സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകള്‍ക്കായി പുതുക്കിയ സേവന നിരക്കുകള്‍ നടപ്പിലാക്കും.

ഈ മാറ്റങ്ങള്‍ ചെക്ക് ബുക്ക് ഇഷ്യു, IMPS ഇടപാടുകള്‍, ക്ലിയറിങ് സേവനങ്ങള്‍, ഡെബിറ്റ് റിട്ടേണുകള്‍, തുടങ്ങിയ സേവനങ്ങളെ ബാധിക്കും .ഡെബിറ്റ് കാർഡ് വാർഷിക ഫീസ് പ്രതിവർഷം 200 രൂപയായിരിക്കും. ഗ്രാമീണ മേഖലയില്‍ ഇത് പ്രതിവർഷം 99 രൂപയാണ്.

ആദ്യത്തെ 25 ചെക്ക് ലീഫുകള്‍ എല്ലാ വർഷവും സൗജന്യമായി നല്‍കും. അതിനുശേഷം ഓരോന്നിനും 4 രൂപ ഈടാക്കും.

പുതുക്കിയ IMPS നിരക്കുകള്‍ ഇങ്ങനെയായിരിക്കും. 1,000 രൂപ വരെ ഓരോ ഇടപാടിനും 2.50 രൂപ.1,000 മുതല്‍ 25,000 രൂപ വരെ ഓരോ ഇടപാടിനും 5 രൂപ. 25,000 മുതല്‍ 5 ലക്ഷം രൂപ വരെ ഓരോ ഇടപാടിനും 15 രൂപ. അക്കൗണ്ട് ക്ലോഷർ ചാർജ് ഈടാക്കില്ല.

യെസ് ബാങ്ക്
2024 മേയ് 1 മുതല്‍ പുതുക്കിയ നിരക്കില്‍ സേവിങ്സ് അക്കൗണ്ടുകള്‍ക്കുള്ള ചാർജുകള്‍ യെസ് ബാങ്ക് ഈടാക്കും. 2024 മേയ് 1 മുതല്‍, ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകള്‍ എന്നിവ അടയ്ക്കുന്നതിന് യെസ് (YES) ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് കൂടുതല്‍ ചെലവേറിയതായിരിക്കും.

ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിനുള്ളിലെ എല്ലാ യൂട്ടിലിറ്റി ഇടപാടുകള്‍ക്കും 1 ശതമാനം നിരക്ക് ബാധകമാകും. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളില്‍ 15,000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ അടയ്ക്കാൻ യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കില്‍, ജിഎസ്ടിയും 1 ശതമാനം നികുതിയും ചേർക്കും.

എന്നാല്‍, യെസ് ബാങ്ക് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ നടത്തുന്ന പേയ്‌മെന്റുകള്‍ക്ക് ഈ അധിക ഫീസ് ഈടാക്കില്ല.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
യൂട്ടിലിറ്റി ബില്ലുകള്‍ക്കുള്ള മൊത്തം ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകള്‍ 20,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 1 ശതമാനം കൂടുതല്‍ തുകയും ജിഎസ്‌ടിയുടെ അധിക ചാർജും ഈടാക്കും.

ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളില്‍ യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ (ഗ്യാസ്, വൈദ്യുതി, ഇന്റർനെറ്റ് എന്നിവയുള്‍പ്പെടെ) 20,000 രൂപയോ അതില്‍ കുറവോ ആണെങ്കില്‍ അധിക നിരക്ക് ഈടാക്കില്ല. എന്നാല്‍ ഇത് 20,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഒരു ശതമാനം സർചാർജിനൊപ്പം നിങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി അധികമായി നല്‍കേണ്ടിവരും.

FIRST പ്രൈവറ്റ് ക്രെഡിറ്റ് കാർഡ്, LIC ക്ലാസിക് ക്രെഡിറ്റ് കാർഡ്, LIC സെലക്‌ട് ക്രെഡിറ്റ് കാർഡ് എന്നിവയ്ക്ക് ഈ അധിക നിരക്ക് ബാധകമല്ല.

എച്ച്‌ഡിഎഫ്‌സി ബാങ്ക്

എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് മാത്രമുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഈ പ്രത്യേക സീനിയർ സിറ്റിസണ്‍ കെയർ എഫ്ഡി മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

സീനിയർ സിറ്റിസൻ കെയർ എഫ്ഡി പ്ലാനില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 മേയ് 10 വരെ നീട്ടിയിട്ടുണ്ട്.

STORY HIGHLIGHTS:Changes to savings account charges and credit card rules are being implemented from 1 May 2024.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker