തായ്പേയ്: തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തയ്വാന്റെ കിഴക്കൻ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങൾ. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ചിലത് തയ്വാൻ തലസ്ഥാനമായ തായ്പേയിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കി. ഗ്രാമീണ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂചലനങ്ങളിൽ ഭൂരിപക്ഷവും ഉണ്ടായത്. സംഭവത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തായ്വാന്റെ കിഴക്കൻ തീരത്ത് 6.3 തീവ്രത രേഖപ്പെടുത്തിയ 80-ലധികം ഭൂചലനങ്ങൾ ഉണ്ടായതായും ചിലത് തലസ്ഥാനമായ തായ്പേയിൽ കെട്ടിടങ്ങൾ കുലുങ്ങാൻ കാരണമായതായും ദ്വീപിൻ്റെ കാലാവസ്ഥാ ഭരണകൂടം അറിയിച്ചു.
ഏപ്രിൽ 3നു 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിച്ചിരുന്നു.
അതിനുശേഷം നൂറുകണക്കിന് തുടർചലനങ്ങളാണ് തയ്വാനിലുണ്ടായത്.
ഏപ്രിൽ മൂന്നിനുണ്ടായ ഭൂചലനത്തിൽ കേടുപാടുകൾ സംഭവിച്ചതും ഇപ്പോൾ പ്രവർത്തിക്കാത്തതുമായ ഒരു ഹോട്ടൽ കെട്ടിടം ഒരുവശത്തേക്ക് ചെറുതായി ചാഞ്ഞിരിക്കുകയാണെന്ന് ഹുവാലിയനിലെ അഗ്നിശമന വിഭാഗം അറിയിച്ചു.
2016ൽ തെക്കൻ തയ്വാനിലുണ്ടായ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു. 1999ൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്.
STORY HIGHLIGHTS:Shocking Taiwan
TAIWAN NEWS: It is now daylight. The earthquakes are continuing. This is the most bizarre experience of my life. Something is so wrong. This level of seismic activity is off the charts. Historic.
I will keep everyone updated. Please keep us in your prayers. #Taiwan #earthquakes pic.twitter.com/MDulsXTbKw
— Gretchen Smith🇺🇸 (@MAGAgpsmith) April 22, 2024