IndiaNews

സഹകരണ സംഘങ്ങൾക്ക് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്



സഹകരണ സംഘങ്ങൾക്ക് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്; ബാങ്ക് എന്ന് ഉപയോഗിക്കരുത്

സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എ ന്ന് ഉപയോഗിക്കുന്നത് വീണ്ടും വിലക്കി റിസർവ് ബാങ്ക്. പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ചട്ടലംഘനം തുടരു ന്ന സാഹചര്യത്തിലാണ് പത്രപ്പരസ്യത്തിലൂടെയുള്ള താക്കീത്. 2020 സെപ്റ്റംബർ 29ലെ ബാങ്കിങ് റെഗുലേ ഷൻ നിയമ ഭേദഗതിയനുസരിച്ച് സഹകരണ സംഘങ്ങ ൾ ‘ബാങ്ക്’, ‘ബാങ്കർ’, ‘ബാങ്കിങ്’ എന്നീ വാക്കുകൾ ഉപ യോഗിക്കാൻ പാടില്ല. നിർദേശം മറികടന്നും ചില സംഘ ങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടി ട്ടുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. സഹ കരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോ ഗിക്കരുതെന്ന്’കാണിച്ച് റിസർവ് ബാങ്ക് മൂന്നുതവണ സ ർക്കാറിന് കത്ത് നൽകിയിരുന്നു.

ബാങ്കിങ് റെഗുലേഷൻസ് ആക്‌ട് വ്യവസ്ഥകൾ ലംഘിച്ച് ചില സംഘങ്ങൾ ബാങ്കിങ് ബിസിനസിന് തുല്യമായി അംഗങ്ങൾ അല്ലാത്തവരിൽനിന്നും അസോസിയേറ്റ് അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇ ത്തരം സംഘങ്ങൾക്ക് ബാങ്കിങ് ബിസിനസ് നടത്താൻ റിസർവ് ബാങ്ക് ലൈസൻസ് നൽകിയിട്ടില്ല. മാത്രമല്ല, ഇ ത്തരം സംഘങ്ങളിലുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസി റ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് കോർപറേഷന്റെ (ഡി.ഐ.സി.ജി.സി) ഇൻഷുറൻസ് പരിരക്ഷയും ലഭ്യമ ല്ല. ഈ സംഘങ്ങൾ ബാങ്കാണെന്ന് അവകാശപ്പെടുക യാണെങ്കിൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

STORY HIGHLIGHTS:Reserve Bank’s Warning to Co-operative Societies

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker