ഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നീക്കം. മുഖ്യമന്ത്രി ജയിലിലാകുന്നത് ഭരണഘടന പ്രതിസന്ധിയാകുമെന്ന് ഡൽഹി ലഫ്റ്റന്റ് ഗവർണർക്ക് നിയമോപദേശം. ഗവർണറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കും. കസ്റ്റഡിയിൽ ഇരുന്നും കെജ്രിവാൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ നേരത്തെ ബി.ജെ.പി ലഫ്റ്റനന്റ്റ് ഗവർണർക്ക് പരാതി നൽകിയിരുന്നു.
കെജ്രിവാളിനെ ജയിലിനുള്ളിൽനിന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ലഫ്. ഗവർണർ വി. സക്സേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെജ്രിവാൾ ജയിലിൽ നിന്ന് ഡൽഹിയുടെ ഭരണം തുടരുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ ആവർത്തിച്ച പശ്ചാത്തലത്തിലായിരുന്നു സക്സേനയുടെ പ്രതികരണം. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21-നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
STORY HIGHLIGHTS:Removal of President’s rule in Delhi.