Sports
മുംബൈ ഇന്ത്യന്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 31 റണ്‍സിന്റെ തോല്‍വി.
ഐപിഎല്ലില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 31 റണ്‍സിന്റെ തോല്‍വി.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 34 പന്തില്‍ 80 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്റേയും 23 പന്തില്‍ 63 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 24 പന്തില്‍ 62 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തു.
എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 34 പന്തില്‍ 64 റണ്‍സെടുത്ത തിലക് വര്‍മയും 22 പന്തില്‍ 42 റണ്‍സെടുത്ത ചിം ഡേവിഡും മുംബൈക്ക് വേണ്ടി ഒരു ശ്രമം നടത്തിയെങ്കിലും ഐപിഎല്ലിലെ റെക്കോര്‍ഡ് സ്കോറിന് മുന്നില്‍ തളര്‍ന്ന് വീഴുകയായിരുന്നു.
STORY HIGHLIGHTS:Mumbai Indians lost by 31 runs against Sunrisers Hyderabad.