News

ഹൈ റിസ്ക്ക്! ഈ ആപ്പുകള്‍ ഫോണിലുണ്ടെങ്കില്‍ വേഗം കളയൂ!!!

പുതിയ മാല്‍വെയർ വില്ലൻമാരെ നീക്കം ചെയ്ത് ഗൂഗിള്‍ പ്ലേ സ്റ്റോർ. Rafaqat, Privee Talk, MeetMe, Let’s Chat, Quick Chat, Chit Chat, Hello Chat, YohooTalk, TikTalk, Nidus, GlowChat, Wave Chat എന്നീ ആപ്പുകളാണ് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ ഇവയില്‍ ഏതെങ്കിലും ഉപയോക്താക്കള്‍ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഉടനടി അണ്‍ഇൻസ്റ്റാള്‍ ചെയ്യണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്‌താല്‍ സ്‌മാർട്ട്‌ഫോണില്‍ VajraSpy എന്ന മാല്‍വെയർ പരത്തുമെന്നതാണ് ഈ മാല്‍വെയറുകളുടെ പ്രത്യേകത.

കോണ്‍ടാക്‌റ്റുകള്‍, മെസെജുകള്‍, ഫയലുകള്‍, ഡിവൈസ് ലൊക്കേഷൻ തുടങ്ങി ഇൻസ്‌റ്റാള്‍ ചെയ്‌ത ആപ്പുകളുടെ ലിസ്‌റ്റ് ഉള്‍പ്പെടെയുള്ള ഡാറ്റ എക്‌സ്‌ട്രാക്‌റ്റുചെയ്യാന്‌‍ ഇവയ്ക്ക് കഴിയും. ബ്ലീപിങ് കമ്ബ്യൂട്ടറിന്റെ റിപ്പോർട്ട് അനുസരിച്ച്‌ സൈബർ സുരക്ഷാ കമ്ബനിയായ ഇഎസ്‌ഇടിയിലെ ഗവേഷകർ വജ്രസ്പൈ (VajraSpy) എന്ന റിമോട്ട് ആക്‌സസ് ട്രോജൻ (RAT) അടങ്ങിയ 12 മാല്‍വെയർ ആപ്പുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ ഇല്ലാത്ത ആറെണ്ണം തേഡ് പാർട്ടി ആപ്പുകള്‍ വഴി ആക്സസ് ചെയ്യാൻ കഴിയുന്നതാണ്.

11 ആപ്പുകളാണ് മെസെജിങ് ആപ്പുകളായി പരസ്യം ചെയ്യപ്പെട്ടിട്ടുള്ളത്. ഒരെണ്ണം വാർത്താപോർട്ടലായാണ് ലഭിക്കുക. ദശലക്ഷക്കണക്കിന് ആപ്പുകളാണ് ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ളത്. ഉപയോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കാനായി ഒരേ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നവയാണ് അവയിലെറെയും. സാധാരണക്കാരായ ആളുകളെ ലക്ഷ്യം വെച്ച്‌ ആപ്പുകളില്‍ രഹസ്യമായി മാല്‍വെയറുകള്‍ കൂട്ടിച്ചേർക്കുക, അവരുടെ ഡാറ്റ മോഷ്ടിക്കുക എന്നിങ്ങനെ പണം തട്ടിയെടുക്കാനു‌ള്ള നിരവധി ശ്രമങ്ങളാണ് ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

അത്തരം ആപ്പുകള്‍ കണ്ടെത്താനാണ് പ്ലേസ്റ്റോറില്‍ ഗൂഗിള്‍ പ്ലേ പ്രൊട്ടക്‌ട് എന്ന സുരക്ഷാ വലയമുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ചില ആപ്ലിക്കേഷനുകള്‍ കർശനമായ സെക്യൂരിറ്റിസ് മറികടക്കുന്ന പതിവുമുണ്ട്. പലതും ഉപയോക്താക്കള്‍ക്ക് വിനാശകരമായ പ്രത്യാഘാതങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലുള്ള 12 ആപ്പുകളാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ആറെണ്ണം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

STORY HIGHLIGHTS:High risk! If you have these apps on your phone, get rid of them!!!

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker