AutoMobileNews

ആര്‍സിയും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടുണ്ടോ..? ഇല്ലെങ്കില്‍ കോടതി കയറേണ്ടിവരും

ആര്‍സിയും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടുണ്ടോ..? ഇല്ലെങ്കില്‍ കോടതി കയറേണ്ടിവരും

കണ്ണൂർ : സംസ്ഥാനത്തെ 60 ശതമാനത്തോളം വാഹനരേഖകളില്‍ മൊബൈല്‍ നമ്പർ കൃത്യമല്ലെന്ന് മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകള്‍ക്കുതന്നെയാണ് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നിയമലംഘനം നടത്തിയതും അതിന് പിഴചുമത്തിയതും സമയത്ത് അറിയാതെ ഉടമ ഒടുവില്‍ കോടതി കയറേണ്ടിവരും.

ചിലർ ഫോണ്‍ നമ്പർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്‍ ബന്ധിപ്പിക്കാത്തതാണെങ്കില്‍ ചിലരുടെ നമ്പർ തെറ്റിനല്‍കിയതാണ് പ്രശ്നം. എ.ഐ ക്യാമറകളും ഇന്റർസെപ്റ്റർ വാഹനങ്ങളും കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഇ-ചലാൻ മുഖാന്തരമുള്ള പിഴയുടെ സന്ദേശം ഇതോടെ, ഉടമയ്ക്ക് കിട്ടാതെപോകുന്നു. മോട്ടോർവാഹനവകുപ്പിന്റെ സേവനങ്ങള്‍ക്കായി പോകുമ്പോഴായിരിക്കും പിഴ ചുമത്തിയെന്നത് ഉടമകള്‍ അറിയുന്നത്. പിഴചുമത്തിയാല്‍ മൂന്ന് മാസക്കാലമാണ് ഓണ്‍ലൈനായി പിഴയടയ്ക്കാവുന്നത്. അതിനുശേഷം കേസുകള്‍ക്ക് ഓണ്‍ലൈനായി തീർപ്പുകല്പിക്കുന്ന വെർച്വല്‍ കോടതിയിലേക്ക് കേസ് മാറ്റും.

പിന്നെ കോടതിനടപടി കഴിഞ്ഞേ പിഴ തീർക്കാനാകൂ. വാഹനം വില്‍ക്കുക, ഈടുനല്‍കി വായ്പയെടുക്കാൻ ശ്രമിക്കുക, കാലാവധികഴിഞ്ഞ് ടെസ്റ്റിന് കൊണ്ടുപോകുക, മോട്ടോർവാഹന വകുപ്പില്‍ മറ്റു സേവനങ്ങള്‍ക്കായി സമീപിക്കുക തുടങ്ങിയ അവസരങ്ങളിലാണ് ഉടമ വെട്ടിലാകുന്നത്. അപ്പോഴേക്കും ഓണ്‍ലൈനില്‍ പിഴയടയ്ക്കാനുള്ള സമയം കഴിഞ്ഞിരിക്കും. പിന്നീട് കോടതിനടപടി പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ. പഴയവാഹനങ്ങളിലാണ് ഈ പ്രശ്നം കൂടുതലുള്ളത്.

പുതിയവാഹനങ്ങള്‍ രജിസ്റ്റർ ചെയ്യുമ്പോള്‍തന്നെ നമ്പർ ബന്ധിപ്പിക്കുന്നുണ്ട്. നിയമലംഘനത്തിനുള്ള ചലാൻ അയക്കാൻ മോട്ടോർവാഹന വകുപ്പില്‍നിന്ന് കാലതാമസം വരുത്തുന്നതും ഉടമകള്‍ക്ക് പ്രശ്നമാകുന്നുണ്ട്. മൂന്ന് മാസം പൂർത്തിയായശേഷം ചലാൻ ലഭിച്ചാല്‍ വെർച്വല്‍ കോടതിവഴി നടപടിക്രമങ്ങള്‍ പൂർത്തിയാക്കേണ്ടിവരുന്നതായും പരാതികളുണ്ട്. 2023 ജൂണ്‍മുതല്‍ ഒക്ടോബർവരെ 74.32 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തിയെങ്കിലും 21.03 ലക്ഷത്തിന് മാത്രമാണ് ചലാൻ തയ്യാറാക്കിയിട്ടുള്ളത്.

STORY HIGHLIGHTS:Is RC and mobile number linked..? If not, you will have to go to court

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker